മനാമ: ബഹ്റൈൻ ഭക്ഷ്യമേളയുടെ ഏഴാം പതിപ്പിന് തുടക്കമായി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന മേള മരാസി അൽ ബഹ്റൈൻ ബീച്ചിലാണ് നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നു. സന്ദർശകർക്കായി സംഗീത നൃത്ത വിനോദ പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
സാധാരണ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമുതൽ 11 വരെയും വ്യാഴം മുതൽ ശനി വരെ ദിവസങ്ങളിൽ അഞ്ചു മുതൽ അർധരാത്രി വരെയും ഫുഡ് ഫെസ്റ്റിവലിലേക്ക് പ്രവേശനമുണ്ടായിരിക്കും. മേള മാർച്ച് 20 വരെ നീണ്ടുനിൽക്കും. 2022 ലെ മേള 1,75,000 സന്ദർശകരെയാണ് ആകർഷിച്ചത്.