
മനാമ: വയനാട്ടിൽ നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ ബഹ്റൈൻ സർക്കാർ അനുശോചിച്ചു. ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.


