
മനാമ: മൊറോക്കോയിലെ ഫെസ് നഗരത്തിൽ രണ്ട് കെട്ടിടങ്ങൾ തകർന്നുവീണ് നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയുമുണ്ടായ സംഭവത്തിൽ ബഹ്റൈൻ അനുശോചിച്ചു.
ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ മൊറോക്കോയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരകളുടെ കുടുംബങ്ങൾക്കും മൊറോക്കോ സർക്കാരിനും ജനങ്ങൾക്കും രാജ്യത്തിന്റെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.

