
മനാമ: ബഹ്റൈനിൽ വേനൽക്കാലത്ത് ഉച്ച സമയത്ത് തുറസ്സായ ഇടങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനത്തിന്റെ കാലാവധി അവസാനിച്ചു.
ജൂൺ 15 മുതൽ മൂന്നു മാസത്തേക്കായിരുന്നു നിരോധനം. പകൽ 11 മണി മുതൽ നാലു മണിവരെ ജോലി ചെയ്യിക്കുന്നതിനായിരുന്നു വിലക്ക്.
കഴിഞ്ഞ വർഷം വരെ രണ്ടു മാസക്കാലമായിരുന്നു നിരോധനം. ഈ വർഷം അത് മൂന്നു മാസമായി ഉയർത്തുകയായിരുന്നു. തൊഴിലാളികൾക്ക് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്.
