മനാമ: ബഹ്റൈനിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സെപ്റ്റംബര്‍ 2, 3 തീയതികളില്‍ രക്ഷിതാക്കള്‍ക്കായി ഓറിയന്റേഷന്‍ ദിനങ്ങള്‍ ആചരിക്കും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഇതിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുപോകുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ അറിയിച്ചു.
ഓറിയന്റേഷന്‍ ദിനങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സ്കൂള്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനും പുതിയ അദ്ധ്യയന വര്‍ഷത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളറിയാനും വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങളടങ്ങിയ പാക്കറ്റ് വാങ്ങാനും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.