സിംഗപ്പൂര്‍: ഫിന്‍ടെക് ഫെസ്റ്റിവല്‍ 2024ന്റെ ഭാഗമായി ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) 2023 നവംബര്‍ മുതല്‍ ഇതുവരെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനികളില്‍നിന്ന് സാമ്പത്തിക സേവനങ്ങള്‍, ഐ.സി.ടി, ടൂറിസം എന്നീ പ്രധാന മേഖലകളിലായി 100 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം നേടി.
ബഹ്റൈന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഇ.ഡി.ബിയുടെ പ്രവര്‍ത്തനചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തുന്ന നേട്ടമാണിത്.ബഹ്റൈന്റെ മൂല്യനിര്ദ്ദേശത്തിത്തില് അന്താരാഷ്ട്ര നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തിന് അടിവരയിടുന്ന ഈ നാഴികക്കല്ല് നേട്ടം തങ്ങളുടെ സമീപനത്തിന്റെ സ്വാധീനത്തിന്റെയും പ്രവര്‍ത്തന ചടുലതയുടെയും തെളിവാണെന്ന് ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ ഖുലൈഫ് പറഞ്ഞു. രാജ്യത്ത് ആരംഭിക്കുന്ന ബിസിനസുകള്‍ക്ക് തടസ്സമില്ലാത്ത പ്രവര്‍ത്തനം വാഗ്ദാനം ചെയ്യുന്ന ദീര്‍ഘവീക്ഷണമുള്ള നിയന്ത്രണ ചട്ടക്കൂടുകളും കാര്യക്ഷമമായ സേവനങ്ങളും ഇതിന് കാരണങ്ങളാണ്.
ബഹ്റൈന്‍ ഇ.ഡി.ബിയുടെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഓഫീസ് സിംഗപ്പൂരിനുള്ളിലെ നിക്ഷേപകര്‍ക്കും ബിസിനസുകള്‍ക്കും തന്ത്രപരമായ സഹകരണവും ഉപദേശക സേവനങ്ങളും നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Trending
- എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- ഐസിഐസിഐ ബാങ്കിന്റെ മനാമ നഗരത്തിലെ ശാഖ സീഫിലേക്ക് മാറ്റി
- പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈൻ നിയമലംഘകരായ 257 വിദേശികളെ നാടുകടത്തി
- യു.ഡി.എഫിൽ ചേർന്ന ഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമം; കയ്യാങ്കളി
- രണ്ടു വരകൾ 40 കവിത സമാഹാരത്തിന്റെ ജി.സി.സി തല പ്രകാശന ഉത്ഘാടനം നിർവഹിച്ചു
- മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ
- ക്ളാസിൽ സംസാരിച്ചതിന് പെൺകുട്ടിയടക്കം അഞ്ച് വിദ്യാർത്ഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ചു