
മനാമ: ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ഓഗസ്റ്റ് 3 മുതല്‍ 9 വരെ ബഹ്റൈനിലുടനീളമുള്ള തൊഴിലിടങ്ങളില്‍ 1,089 പരിശോധനകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകകരായ 130 വിദേശ തൊഴിലാളികളെ നാടുകടത്തുകയും 10 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.
പരിശോധനയില്‍ ദേശീയത- പാസ്പോര്ട്ട്സ്- റെസിഡന്‍സ് അഫയേഴ്സ് വിഭാഗം, ഗവര്‍ണറേറ്റുകളിലെ പോലീസ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് എന്നിവ പങ്കെടുത്തു.
