മനാമ: മാറി വരുന്ന ലോകത്തിൽ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ കുടുംബവാര ആരാധന നടത്തി. പ്രസിഡന്റ് ലീനാഷാബു നേതൃത്വം നൽകിയ വിശുദ്ധ ആരാധനക്ക് സ്ത്രീ ജനസഖ്യ അംഗങ്ങൾ പങ്കാളിത്തം വഹിച്ചു. ദൈവീകത്വമുള്ള സ്ത്രീ എന്ന വിഷയത്തെ ആസ്പദമാക്കി സഭാ വികാരിയും കെ.സി.ഇ.സി പ്രസിഡൻറുമായ റവ. ഷാബു ലോറൻസ് മുഖ്യ സന്ദേശം നൽകി. സ്ത്രീ – പുരുഷ വ്യത്യാസമില്ലാതെ ഓരോരുത്തരും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനായി മൂന്നോട്ട് വരേണ്ടിയിരിക്കുന്നു എന്നദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്ത്രീജനസഖ്യ അംഗങ്ങളുടെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരുന്നു. സഭയുടെ വാർഡൻ സി.വിജയൻ, അക്കൗണ്ടന്റ് ഷിബുകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
Trending
- അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്
- മലയാള സാഹിത്യ കുലപതി ഇനി കഥാവശേഷന്; എം.ടി. യാത്രയായി
- ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻപി.ടി തോമസ് അനുസ്മരണം നാളെ
- ഐ.വൈ.സി.സി ബഹ്റൈൻ, നിറക്കൂട്ട് ചിത്രരചന കളറിങ് മത്സരം ജനുവരി 3 ന്
- പിരിച്ചുവിടപ്പെട്ട ജീവനക്കാരന് റിസോര്‍ട്ടിന് തീയിട്ട് ആത്മഹത്യ ചെയ്തു
- പുഷ്പ 2: ‘മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2 കോടി നൽകും
- അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു
- ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്; പേര് ക്ഷണിച്ച് മന്ത്രി വീണ