മനാമ: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ 9-ാമത് സഭാദിന വാർഷികാഘോഷം 2022 ഏപ്രിൽ 28 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ വിവിധ പരിപാടികളോടെ സെഗയ കെ.സി.എ. ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. സഭാ വികാരി റവ. ഷാബു ലോറൻസ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ കെ.സി.ഇ. സി (ബഹ്റൈൻ) യുടെ പ്രസിഡന്റും ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷ് വികാരിയുമായ റവ. ദിലീപ് ഡേവിഡ്സൺ മാർക്ക് മുഖ്യ അതിഥിയായിരിക്കും.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, കെ.സി.ഇ. സി -യുടെ വിവിധ പ്രോഗ്രാമുകളിൽ വിജയം നേടിയവർ, ദർപ്പണം ബൈബിൾ ക്വിസ് വിജയികൾ, സണ്ടേസ്കൂൾ പരീക്ഷാ വിജയികൾ എന്നിവർക്കുള്ള അനുമോദനവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ ” ടാലന്റ് നൈറ്റും “, ഗായക സംഘത്തിന്റെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി സി. വിജയൻ, അക്കൗണ്ടന്റ് ഷിബു കുമാർ എന്നിവർ അറിയിച്ചു.