
റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ നിര്യാണത്തെ തുടർന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സൗദി അറേബ്യയിലെത്തി സൗദി രാജകുടുംബാംഗങ്ങളെ കണ്ട് അനുശോചനമറിയിച്ചു.

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരെ അദ്ദേഹം അനുശോചനമറിയിച്ചു.
അന്തരിച്ച രാജകുമാരൻ മുഹമ്മദ് ബിൻ ഫഹദിൻ്റെ നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
റിയാദിലെത്തിയ അദ്ദേഹത്തെ റിയാദ് റീജിയൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ, സൗദി അറേബ്യയിലെ ബഹ്റൈൻ ഡെപ്യൂട്ടി അംബാസഡർ ഖലീഫ അലി ഹമദ് അൽ മനസീർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

കിരീടാവകാശിയുടെ ഉപദേഷ്ടാവ് ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ രാജകുമാരൻ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് (എസ്.സി.വൈ.എസ്), ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, കിരീടാവകാശിയുടെ പ്രൈവറ്റ് സെക്രട്ടറി ഷെയ്ഖ് അബ്ദുല്ല ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയുടെ എസ്കോർട്ട് ഓഫീസർ കേണൽ ഷെയ്ഖ് അഹമ്മദ് ബിൻ ഈസ അൽ ഖലീഫ, ബഹ്റൈൻ ഫുട്ബോൾ അസോസിയേഷൻ (ബി.എഫ്.എ) പ്രസിഡൻ്റ് ശൈഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ബഹ്റൈൻ ബോഴ്സ് സി.ഇ.ഒ. ശൈഖ് ഖലീഫ ബിൻ ഇബ്രാഹിം അൽ ഖലീഫ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അദ്ദേഹം പിന്നീട് ബഹ്റൈനിലേക്ക് മടങ്ങി.
