മനാമ: ബഹ്റൈനിൽ ജനുവരി 16 ന് നടത്തിയ 11,017 കോവിഡ് -19 ടെസ്റ്റുകളിൽ 248 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 114 പേർ പ്രവാസി തൊഴിലാളികളാണ്. 117 പുതിയ കേസുകൾ സമ്പർക്കം മൂലവും 17 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 97,268 ആയി.
കോവിഡ്-19ൽ നിന്ന് 313 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 94,039 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.68 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 358 ആയി. മരണനിരക്ക് 0.37 ശതമാനമാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,871 പേരാണ്. ഇവരിൽ 18 പേർ ഗുരുതരാവസ്ഥയിലാണ്. 2,853 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.95 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,41,873 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.