മനാമ: ബഹ്റൈനിൽ 397 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഏപ്രിൽ 9 ന് 24 മണിക്കൂറിനിടെ 3,376 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,616 ആയി. രാജ്യത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്നത് 4 പേരാണ്.
അതേസമയം 695 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 553,343 ആയി ഉയർന്നു. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1472 ആണ്. 9,644,807 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,233,644 പേർ ഇതുവരെ ഓരോ ഡോസും 1,217,557 പേർ രണ്ട് ഡോസും 976,735 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.