മനാമ: ബഹ്റൈനിൽ ഡിസംബർ 31 ന് നടത്തിയ 22,159 കോവിഡ് ടെസ്റ്റുകളിൽ 656 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 198 പേർ പ്രവാസി തൊഴിലാളികളാണ്. 347 പുതിയ കേസുകൾ സമ്പർക്കം മൂലവും 111 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 2.96% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ്-19ൽ നിന്ന് 129 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,77,345 ആയി വർദ്ധിച്ചു. ഇന്ന് മരണം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 1,394 ആണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 3,323 പേരാണ്. ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിൽ ആണ്. 3322 പേരുടെ നില തൃപ്തികരമാണ്.
ബഹ്റൈനിൽ ഇതുവരെ 80,27,797 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,99,648 പേർ ഓരോ ഡോസും 11,77,993 പേർ രണ്ട് ഡോസും 8,45,062 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.