മനാമ: ബഹ്റൈനിൽ ഒക്ടോബർ 25 ന് നടത്തിയ 14,053 കോവിഡ് ടെസ്റ്റുകളിൽ 37 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 8 പേർ പ്രവാസി തൊഴിലാളികളാണ്. 24 പുതിയ കേസുകൾ സമ്പർക്കം മൂലവും 5 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.26% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ്-19ൽ നിന്ന് 63 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,74,582 ആയി വർദ്ധിച്ചു. ഇന്ന് മരണം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 1,393 ആയി.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 633 പേരാണ്. ഇതിൽ 1 ആൾ ഗുരുതരാവസ്ഥയിലാണ്. 632 പേരുടെ നില തൃപ്തികരമാണ്.
ബഹ്റൈനിൽ ഇതുവരെ 68,26,271 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,73,571 പേർ ഓരോ ഡോസും 11,38,329 പേർ രണ്ട് ഡോസും 4,34,561 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.