മനാമ: ബഹ്റൈനിൽ ഓഗസ്റ്റ് 30 ന് നടത്തിയ 15,853 കോവിഡ് ടെസ്റ്റുകളിൽ 112 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 46 പേർ പ്രവാസി തൊഴിലാളികളാണ്. 49 പുതിയ കേസുകൾ സമ്പർക്കം മൂലവും 17 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.71% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ്-19ൽ നിന്ന് 86 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,70,091 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതോടെ രാജ്യത്തെ ആകെ മരണം 1,388 ആണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 974 പേരാണ്. ഇവരിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 972 പേരുടെ നില തൃപ്തികരമാണ്. ബഹ്റൈനിൽ ഇതുവരെ 59,16,779 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,45,386 പേർ ഓരോ ഡോസും 10,87,473 പേർ രണ്ട് ഡോസും 2,52,605 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.