മനാമ: ബഹ്റൈനിൽ നവംബർ 12 ന് നടത്തിയ 11,801 കോവിഡ് പരിശോധനകളിൽ 150 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 45 പേർ പ്രവാസി തൊഴിലാളികളാണ്. 99 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 6 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
പുതുതായി 188 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 81,846 ആയി വർദ്ധിച്ചു. നിലവിൽ 29 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,014 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 1,985 പേരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ ആകെ മരണം 332 ആണ്. ആകെ കോവിഡ് ബാധിതർ 84,192 ആണ്. ഇതുവരെ 18,77,181 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.