
മനാമ: ലാഭവിഹിതവും പ്രതിമാസ അലവന്‍സും നല്‍കാതിരുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ബിസിനസ് പങ്കാളിക്ക് 13,597 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ബഹ്റൈനിലെ ഹൈ സിവില്‍ കോടതി വിധിച്ചു.
കേസിലെ പ്രതികളായ രണ്ടു പേര്‍ക്കൊപ്പം ബിസിനസ് പങ്കാളിയായിരുന്നയാള്ക്ക് 2019 മുതല്‍ 2023 വരെ ലാഭവിഹിതം നല്‍കിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിവിധി. ബിസിനസ് പങ്കാളികള്‍ക്ക് പ്രതിമാസ അലവന്‍സും നിശ്ചയിച്ചിരുന്നു. അതും നല്‍കിയിരുന്നില്ല.
ഈ കാലയളവില്‍ കമ്പനിക്ക് വരുമാനം ലഭിച്ചിരുന്നതായി കോടതി കണ്ടെത്തി. ഇതേ കാലയളവില്‍ കമ്പനിയുടെ പണം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതായും രേഖകളുണ്ട്.
അഭിഭാഷക സാറ ഫൗദ് അതിഖ് ആണ് വാദിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
