
മനാമ: ചെങ്കടലിൽ ആക്രമണം നേരിട്ടതിനെത്തുടർന്ന് മുങ്ങിയ ചരക്കുകപ്പലായ മാജിക് സീസിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ യു.എ.ഇ. നടത്തിയ ശ്രമങ്ങളെ ബഹ്റൈൻ അഭിനന്ദിച്ചു.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് യു.എ.ഇ. നടത്തിയ രക്ഷാപ്രവർത്തനത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പ്രശംസിച്ചു.
കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമുദ്രയാനം, ആഗോള വ്യാപാര പാതകൾ, സമുദ്ര പരിസ്ഥിതി എന്നിവയ്ക്ക് ഇത് ഭീഷണിയായാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
