
മനാമ: ബഹ്റൈനില്‍ ചെമ്മീന്‍ പിടുത്ത നിരോധനം നിലനില്‍ക്കുന്ന സമയത്ത് നിയമവിരുദ്ധമായി പിടിച്ച 90 കിലോഗ്രാം ചെമ്മീനുമായി നാല് ഏഷ്യക്കാരെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു.
കിഴക്കന്‍ ബഹ്റൈനിലെ ഫഷ്ത് അല്‍ അസമിലാണ് സംഭവം. സമുദ്രത്തിന്റെ അടിത്തട്ടിലും സമുദ്രജീവികള്‍ക്കും ദോഷമുണ്ടാക്കുന്നതിനാല്‍ നിരോധിച്ച ‘കോഫ’ എന്ന ബോട്ടം ട്രോള്‍ വല ഉപയോഗിച്ചാണ് ഇവര്‍ ചെമ്മീന്‍ പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ നയമനടപടികള് പുരോഗമിക്കുകയാണ്. കേസ് ഉടന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. രാജ്യത്തിന്റെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാനും പരിസ്ഥിതി നിയമങ്ങള്‍ നടപ്പിലാക്കാനുമായി ഇത്തരം നിയമലംഘനങ്ങള്‍ തടയാനുള്ള നടപടികള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
