മനാമ: കടൽ നിയമലംഘനങ്ങൾ തടയുന്നതിനും മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കോസ്റ്റ് ഗാർഡ് കടലിൽ പരിശോധന ശക്തമാക്കി. വടക്കൻ തീരപ്രദേശത്ത് കരയിലും കടലിലും പരിശോധന നടന്നു. ചെറിയ കപ്പലുകൾക്കുള്ള വിവിധ നാവിക ലൈസൻസുകളുടെ സാധുതയും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളുണ്ടോ എന്നും അവ പ്രവർത്തനക്ഷമമാണോ എന്നും പരിശോധിക്കുന്നുണ്ട്. ഈ പരിശോധനകൾ തുടരുമെന്നും സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും ഈ പരിശോധന ആവശ്യമാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.


