
മനാമ: ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന സെലിബ്രേറ്റ് ബഹ്റൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി ‘ബഹ്റൈൻ കൊയർ’ ആദ്യ കച്ചേരി നടത്തി.
രാജാവിന്റെ മാധ്യമകാര്യ ഉപദേഷ്ടാവ് നബീൽ ബിൻ യാക്കൂബ് അൽ ഹമർ, വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കച്ചേരി. ചടങ്ങിൽ മന്ത്രിമാർ, ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരും പങ്കെടുത്തു.
ബഹ്റൈന്റെ ദേശീയ പൈതൃകം സംരക്ഷിക്കുന്നതിലും അതിന്റെ ആധികാരിക സ്വഭാവം പ്രദർശിപ്പിക്കുന്നതിലും കലയ്ക്കും സംസ്കാരത്തിനും വലിയ പങ്കുണ്ടെന്ന് നുഐമി പറഞ്ഞു. ബഹ്റൈന്റെ സമ്പന്നമായ നാഗരിക പാരമ്പര്യം വിശാലമായ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ഫലപ്രദമായ മാർഗമാണ് സാംസ്കാരിക പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.


