മനാമ: ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന കൺവൻഷൻ സമീർ നാസിന്റെ ജസ്റയിലെ വസതിയിലെ മജ്ലിസിൽ നടന്നു. സമീർ നാസിന്റെയും, വലീദ് കാനുവിന്റെയും നേത്വത്തിലുള്ള പാനലിന് ബഹ്റൈൻ മലയാളി ബിസിനസ്സ്ഫോറവും, അതിന്റെ യൂത്ത് വിങ്ങും, കർണ്ണാടക ക്ലബ് ഭാരവാഹികളും പിന്തുണയുമായി എത്തി.
ചെറുകിട മലയാളി കച്ചവടകാരും, ബഹ്റൈനിലെ കാർഗോകമ്പനികളും, നേരിടുന്ന വിഷയങ്ങൾ, സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് പങ്കെടുത്ത ഭാരവാഹികൾ നിർദേശം ഉന്നയിച്ചു. ചർച്ചയിൽ, മുഹമ്മദ് മൻസൂർ, ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നൗശാദ് പൂനൂർ എന്നിവർ വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസാരിച്ചു. ഫോറം ഭാരവാഹികളായ അശറഫ് മായഞ്ചേരി, നെജീബ് കടലായി, സെമീർ ഹംസ, മുഹമ്മദ് സവാദ്, നിയാസ്, മുഹമ്മദ് റഫീഖ്, സനു, അൻവർ കണ്ണൂർ, നുബിൻ, നാസർ ടെക്സിം, സൈനൽ, ഹാഷിം, ഷിബു പങ്കെടുത്തു.
ഫോറം ബഹ്റൈനിൽ മലയാളി കച്ചവടക്കാരുടെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിയിൽ പ്രമുഖ ഇന്ത്യൻ ബിസിനസ്സ് സംരഭകരടക്കം വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.
