മനാമ: വെഡ്ഡിംഗ് ടൂറിസത്തിന് ബഹ്റൈനിൽ പ്രിയമേറുകയാണ്.. ബഹ്റൈൻ വിവാഹത്തിനും സാമൂഹിക പരിപാടികൾക്കുമുള്ള മുൻനിര വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്റൈനെ തങ്ങളുടെ ആഘോഷങ്ങൾ നടത്താനുള്ള ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ഈ വർഷം 14 വിവാഹ ചടങ്ങുകളാണ് രാജ്യത്ത് നടന്നത്.
ഉയർന്ന അന്താരാഷ്ട്ര റേറ്റിംഗുകളുള്ള ടൂറിസ്റ്റ് സൗകര്യങ്ങളും ദ്വീപുകളും പൈതൃക സ്ഥലങ്ങളും ബീച്ചുകളും പോലുള്ള വിനോദസഞ്ചാര ആകർഷണങ്ങൾ ബഹ്റൈനെ അത്തരം കുടുംബങ്ങളുടെ ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാക്കി മാറ്റി.
ബഹ്റൈനെ വിവാഹത്തിനും സാമൂഹിക പരിപാടികൾക്കുമുള്ള മുൻനിര വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയുടെ നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ വിവാഹത്തിന്റെ പ്രിയ വേദിയായി ബഹ്റൈനെ തെരഞ്ഞെടുക്കുന്നത്.