മനാമ: 200 മില്ലിലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉത്പാദനം, ഇറക്കുമതി, വില്പന എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി ബഹ്റൈൻ. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം ഈ നിരോധനം സംബന്ധിച്ച നിയമം പാസ്സാക്കിയതായി ഔദ്യോഗിക വിജ്ഞാപനത്തിലൂടെ അറിയിച്ചു. ഈ ഉത്തരവ് നടപ്പിലാക്കാൻ വ്യവസായ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം, കയറ്റുമതിക്കായി ചെറിയ വാട്ടർ ബോട്ടിലുകളുടെ ഉത്പാദനം നിരോധനത്തിന്റെ പരിധിയിൽ വരില്ല. ഉത്തരവ് നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിക്കാണ്. പ്ലാസ്റ്റിക് ബോട്ടിലിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.
