മനാമ: ബഹ്റൈനിൽ ചെമ്മീൻ നിരോധനം പ്രാബല്യത്തിൽ വന്നു. വർക്ക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് അണ്ടർസെക്രട്ടറി ഇബ്രാഹിം ഹസ്സൻ അൽ ഹവാജ് ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെ ആറുമാസക്കാലത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ ചെമ്മീൻ പിടിക്കുകയോ വ്യാപാരം നടത്തുകയോ വിൽക്കുകയോ ചെയ്യുന്നത്തിന് അനുവാദമില്ല.
നിരോധന കാലയളവിൽ വല, ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ചും നിർദ്ദിഷ്ട പ്രദേശങ്ങളിൽ ബോർഡ് ബോട്ടുകളിൽ ചെമ്മീൻ പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കാലയളവിൽ വിപണനത്തിനോ വിൽപ്പനയ്ക്കോ വേണ്ടി മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ചെമ്മീൻ പ്രദർശിപ്പിക്കാനും പാടില്ല. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. ബഹ്റൈനിലെ ചെമ്മീൻ വ്യവസായത്തിന്റെ വികസനത്തിനും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും സഹായകമാകുന്ന വിധത്തിൽ സമുദ്രസമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം.