ന്യൂഡൽഹി: അറബ് ഇന്ത്യൻ പാർട്ണർഷിപ്പ് കോൺഫറൻസിന്റെ ആറാമത് എഡിഷനിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ, പസഫിക് അഫയേഴ്സ് വിഭാഗം മേധാവി അംബാസഡർ ഫാത്തിമ അബ്ദുല്ല അൽ ദേനും അറബ്-ആഫ്രിക്കൻ കാര്യ വിഭാഗം മേധാവി അംബാസഡർ അഹമ്മദ് മുഹമ്മദ് അൽ താരിഫിയും പങ്കെടുത്തു. പ്രമുഖ വ്യവസായികൾക്ക് പുറമെ മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, അംബാസഡർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് ന്യൂഡൽഹിയിൽ നടന്നത്.
ഭക്ഷ്യ സുരക്ഷ, വിതരണ ശൃംഖല, ഊർജം എന്നീ മേഖലകളിൽ സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള സാമ്പത്തിക സഹകരണം, അറബ് രാജ്യങ്ങളും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള നിക്ഷേപ അവസരങ്ങൾ എന്നിവയിൽ കോൺഫറൻസ് ശ്രദ്ധ കേന്ദ്രീകരിച്ചു.
2016-ൽ ബഹ്റൈൻ ആതിഥേയത്വം വഹിച്ച ആദ്യത്തെ അറബ്-ഇന്ത്യൻ മിനിസ്റ്റീരിയൽ ഫോറത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാണ് അറബ്-ഇന്ത്യൻ പങ്കാളിത്ത സമ്മേളനം.