മനാമ: ഉഭയകക്ഷി ചർച്ചകൾക്കുള്ള സംവിധാനങ്ങളും നടപടിക്രമങ്ങളും സജ്ജമാക്കാൻ ബഹ്റൈനും ഖത്തറും കൂടിക്കാഴ്ച നടത്തി. ബഹ്റൈനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള രണ്ട് പ്രതിനിധികൾ തമ്മിൽ ഗൾഫ് അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്താണ് കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിലാണ് ബഹ്റൈൻ പ്രതിനിധി സംഘം എത്തിയത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുടെ നേതൃത്വത്തിലാണ് ഖത്തർ പ്രതിനിധി സംഘം എത്തിയത്. സൗദി അറേബ്യയിൽ നടന്ന അൽ-ഉല ഉച്ചകോടിയിൽ പുറപ്പെടുവിച്ച അൽ-ഉല പ്രഖ്യാപനത്തിന് അനുസൃതമായി, ഉഭയകക്ഷി സമിതികളുടെ തലത്തിൽ ചർച്ചകൾ ആരംഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും നടപടിക്രമങ്ങളും സജ്ജമാക്കുന്നത് യോഗം പരിശോധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ പ്രാധാന്യവും ഇരുപക്ഷവും ആവർത്തിച്ച് ഉറപ്പിച്ചു.
Trending
- ഭക്ഷണം കഴിച്ച പത്തോളം പേര് ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി
- ബഹ്റൈനില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമന പ്രക്രിയ ആരംഭിച്ചു
- എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
- ‘മടിയില്‍ കനമില്ലാത്തവര്‍ ഭയക്കുന്നതാണ് വിചിത്രം’ ; ഹിയറിങ്ങ് വിവാദത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്
- ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: മൂന്നാം ഫ്രീ പ്രാക്ടീസ് സെഷനില്‍ മക്ലാരന് ആധിപത്യം
- ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി
- യുപിഐക്ക് പിന്നാലെ വാട്സാപ്പും തകരാറിലായി; പ്രശ്നം ആഗോള തലത്തിലെന്ന് ഉപയോക്താക്കള്‍
- വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അച്ഛനും മകനും പിടിയിൽ