
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 126- മത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എ.കെ. സി. സി യുടെ വായന താൽപര്യരും എഴുത്തുമോഹികളുടെയും കൂട്ടായ്മയായ അക്ഷരക്കൂട്ടിന്റെ നേതൃത്വത്തിൽ ചങ്ങമ്പുഴയുടെ 126മത് ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച്, പ്രവാസികൾക്കായി പ്രേമലേഖന മത്സരം സംഘടിപ്പിക്കുന്നു.
സുദീർഘമായ പ്രവാസ ജീവിതത്തിനിടയിൽ മലയാളം എഴുതാൻ മറന്നുപോയവർക്ക് വീണ്ടും എഴുതാനൊരു സുവർണാവസരം. മനപ്പൂർവമല്ലാതെ മറന്നു പോയ മലയാള അക്ഷരങ്ങളെ ഓർമ്മിച്ചെടുത്ത് എഴുതാനുള്ള ഒരു അവസരമാണ് അക്ഷരക്കൂട്ട് പ്രവാസികൾക്കായി ഒരുക്കുന്നത്.
പ്രമേയം പ്രേമം ആയിരിക്കണം. സഭ്യമായ ഭാഷയായിരിക്കണം. മൗലികമായ രചനയായിരിക്കണം. ഇതാണ് പ്രധാന നിബന്ധന. പദ്യമായാലും ഗദ്യമായാലും സ്വീകരിക്കുന്നതാണ്.
കഥയില്ലാത്തവനിൽ നിന്നും കഥയുള്ളവനിലേക്കുള്ള ദൂരമാണ് പ്രവാസം… പേമാരി പെയ്തു തോർന്ന വേഗത്തിൽ,,എല്ലാം മാറിപ്പോയ ജീവിതത്തിൽ, പങ്കുവെക്കാൻ ഒരു ഹൃദയവും, പകർന്നു നൽകാൻ ഇത്തിരി സ്നേഹവും, ഓർമ്മയിൽ സൂക്ഷിച്ച പ്രണയവും എഴുതുക..
akccpremam@gmail.com.
സെപ്റ്റംബർ മാസം 22 മുതൽ ഒക്ടോബർ 2വരെയാണ് ലേഖനങ്ങൾ സ്വീകരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക…
ജോജി കുര്യൻ. 36800032
ആദർശ്.33668530.
