
ബഹ്റൈൻ എ.കെ.സി. സി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ എ. കെ. സി സി. പ്രസിഡന്റുമായ ചാൾസ് ആലുക്ക പതാക ഉയർത്തി.
ദേശീയ പതാക ഉയർത്തിയ ശേഷം പോളി വിതയത്തലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു.
നമ്മുടെ സാമൂഹ്യ അന്തരീക്ഷം വിദ്വേഷ നിഴൽയുദ്ധങ്ങളിൽ സജീവമായ ഈ കാലത്ത് നാനാത്വത്തിന്റെ ക്യാൻവാസിൽ നീതിയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും വർണ്ണ ചിത്രങ്ങൾ വരയ്ക്കുവാൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാൾസ് ആലുക്ക പറഞ്ഞു.

സഹജീവിയുടെ ഹൃദയത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്നാശയം പടുത്തുയർത്തേണ്ടത് നമ്മുടെ കടമയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ അന്തസ്സിൽ അഭിമാനിക്കാനും നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ തിരികെ പിടിക്കാനുളള അവസരങൾ കൂടിയാകണം സ്വാതന്ത്രദിനാഘോഷങ്ങളെന്ന്, ജീവൻ ചാക്കോ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
രതീഷ് സെബാസ്റ്റ്യൻ, അലക്സ്കറിയ, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, ജൻസൺ ദേവസ്സി, ജോജി കുര്യൻ, സ്റ്റാൻലി,വിനോദ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.
ജെസ്സി ജെൻസൺ, റിൻസി ഐസക്, ലിനി സ്റ്റാൻലി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.
