
ആത്മവിശുദ്ധിയുടെ പെരുന്നാളും, ശരീര വിശുദ്ധിയുടെ വൃക്ക പരിശോധനയും കോർത്തിണക്കി ബഹ്റൈൻ എ.കെ.സി.സി. ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഈദ് ആഘോഷവും ലോക കിഡ്നി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എ കെ സി സി അംഗങ്ങളെ ആസ്റ്റർ മാർക്കറ്റിംഗ് മാനേജർ ശ്രീ തേജസ് സ്വാഗതം ചെയ്തു. തുടർന്ന് അംഗങ്ങളുടെ യൂറിനും, രക്തവും, ആരോഗ്യ പരിശോധനക്കുശേഷം
ഡോക്ടർമാരായ ഇസാ മുഹമ്മദ് ഷെരീഫും, ആശാ പ്രദീപും ചേർന്ന് വൃക്കയുടെ ആരോഗ്യം പരീക്ഷിക്കേണ്ടതിനെക്കുറിച്ചും ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചുള്ള ക്ലാസുകൾ അംഗങ്ങൾക്ക് നൽകുകയുണ്ടായി.

വളരെ ഏകോപനത്തോടെ സംഘടിപ്പിച്ച കിഡ്നി പരിശോധന ക്യാമ്പ് അംഗങ്ങൾക്കെല്ലാം വളരെ പ്രയോജനപ്രദമായിരുന്നെന്ന് നന്ദി പറഞ്ഞ ലിവിൻ ജിബി അഭിപ്രായപ്പെട്ടു.
ജീവൻ ചാക്കോ, റോബിൻ കെ സെബാസ്റ്റ്യൻ, റിജു മൂഞ്ഞേലി, രതീഷ് സെബാസ്റ്റ്യൻ, ജോജി കുര്യൻ, ജിബി അലക്സ്, പോളി വിതയത്തിൽ, ബോബൻ, ജയിംസ് മാത്യു, പോൾ ഉർവത്ത് എന്നിവർ നേതൃത്വം നൽകി.


