മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ട് പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ ഷെഡ്യൂള്‍ പ്രകാരം പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു. നിര്‍മ്മാണം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി(ബി.എ.സി) ചെയര്മാന് കൂടിയായ മന്ത്രി. ടെര്‍മിനല്‍ നിര്‍മ്മാണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍പോര്‍ട്ട് മോഡേണൈസേഷന് പ്രോഗ്രാമിലെ ഈ പദ്ധതിക്ക് 1.1 ബില്യണ്‍ യുഎസ് ഡോളറിന്റെ മുടക്കുമുതലാണുള്ളത്. പുതിയ പാസഞ്ചര്‍ ടെര്‍മിനലിന് സെന്‍ട്രല്‍ യൂട്ടിലിറ്റി കോംപ്ലക്സ്, മള്‍ട്ടി സ്റ്റോര്‍ കാര്‍ക്ക് പാര്‍ക്ക്, സ്റ്റാഫ് പാര്‍ക്കിംഗ് ഏരിയ, സൂപ്പര്‍ ഗേറ്റ്, ഫയര്‍ സ്റ്റേഷന് എന്നിവയ്ക്ക് പുറമേ, ബഹ്റൈന്റെ സാമ്പത്തിക സാക്ഷാത്കാരത്തിന് സഹായിക്കുന്ന നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമുണ്ട്. നിലവിലെ പാസഞ്ചര്‍ ടെര്‍മിനലിന്റെ നാലിരട്ടി വലിപ്പത്തിലും സൗകര്യത്തിലുമാണ് പുതിയ ടെര്‍മിനല്‍. നിര്‍മ്മാണം പൂര്ത്തിയാവുനനതോടെ യാത്രക്കാരുടെ എണ്ണം 14 ദശലക്ഷമായി വര്‍ദ്ധിക്കും.