
മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ വിമാനാപകടമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച് പരിശീലനം നേടുന്നതിൻറെ ഭാഗമായി ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് സിവിൽ ഡിഫൻസുമായി ചേർന്ന് പൊലീസ് മോക് ഡ്രിൽ നടത്തി. വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി മറ്റൊരു വിമാനത്തിൽ ഇടിക്കുകയും ഇന്ധന ചോർച്ചയുണ്ടായി മൂന്ന് സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാവുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു പരിശീലനം.
