
മനാമ: ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ വിജയം ബഹ്റൈൻ ആം ആദ്മി കൂട്ടായ്മ ആഘോഷിച്ചു. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് ആം ആദ്മി പാർട്ടി ഡൽഹി MCD ഭരണം പിടിച്ചെടുത്തു. വളരെ അധികം പ്രതികൂല സാഹചര്യങ്ങളും പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായിട്ടും ഡൽഹി ജനത ആം ആദ്മി പാർട്ടിയെ MCD ഭരണം ഏല്പിച്ചതിനു ഡൽഹി ജനതക് ബഹ്റൈൻ ആം ആദ്മി കൂട്ടായ്മ നന്ദി രേഖ പെടുത്തി. ബിജെപിയുടെ അപ്രമാദിത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ തടയിടുവാൻ ആം ആദ്മി പാർട്ടിക്ക് മാത്രമേ സാധിക്കു എന്ന് ഈ തിരെഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി ആം ആദ്മി ബഹറിൻ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
