
എ.കെ.സി.സി.റിഫാ ഏരിയ കമ്മിറ്റി ഭാരവാഹികളായി ജെയിംസ് ജോസഫിനെ കൺവീനറായും, ബോബൻ ജോണിനെ ജോയിന്റ് കൺവീനറായും, മെമ്പർഷിപ്പ് സെക്രട്ടറിയായി ബൈജു തോമസിനെയും തെരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് ശേഷം കൺവീനർ ജെയിംസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എ.കെ. സി.സി.ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു.

പുതിയതായി തെരഞ്ഞെടുത്ത റിഫാ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് ശ്രീ പോളി വിതത്തിൽ, ഭാരവാഹികളായ ജോൺ ആലപ്പാട്ട്, ജസ്റ്റിൻ ജോർജ്, ജിജോ ജോർജ്, സെലിൻ ജെയിംസ്, ലിവിൻ ജിബി, മെയ് മോൾ ചാൾസ്,അജിത ജസ്റ്റിൻ,റോബിൻ.കെ. സെബാസ്റ്റൃൻ, ജോൺസൺ എന്നിവർ സംസാരിച്ചു.
ജോത്സ്യനയുടെയും അലീനയുടെയും ജോജി കുര്യന്റെയും മനോഹരമായ ഗാനാലാപനം സദസ്സിന് നവ്യാനുഭവമായി….

ജോളി ജോജി,സിന്ധു ബൈജു, റോഷി, ജോസ്, ബെസ്റ്റോ പോൾ, ജോയ് വി എം, ബിജു ജോൺ, മാനു ജോൺ, ബിപിൻ, സ്റ്റാൻലി ജോർജ്, വർഗീസ് എന്നിവർ നേതൃത്വം നൽകി. ജോജി കുര്യൻ സ്റ്റേജ് നിയന്ത്രിച്ചു.
എ കെ സി സി ജനറൽ സെക്രട്ടറി ശ്രീ ജീവൻ ചാക്കോ സ്വാഗതവും ഫിനാൻസ് കൺവീനർ ശ്രീ ജിബി അലക്സ് നന്ദി പറഞ്ഞു.


