മലപ്പുറം :യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ സർക്കാരിന്റെ കാലത്ത് നടത്തിയ അനധികൃത നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി . ജില്ല യൂത്ത് ലീഗ് കമ്മിറ്റി പിൻവാതിൽ നിയമനങ്ങൾക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുമ്പിൽ നടത്തിയ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
[embedyt] https://www.youtube.com/watch?v=DVerBonfo-o[/embedyt]
പിൻവാതിലിലൂടെ കയറിക്കൂടിയവർ മാത്രമല്ല അതിന് കൂട്ട് നിന്നവരും മറുപടി പറയേണ്ടി വരും.ഇനി ഭരണം ലഭിക്കില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ഭരണത്തിന്റെ അവസാന കാലത്ത് കൂട്ട നിയമനങ്ങൾക്ക് സർക്കാർ ശ്രമിക്കുന്നത്.അർഹരായ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അടിയന്തിര പ്രാധാന്യത്തോട് കൂടിയുള്ള പരിഹാരമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.