മനാമ: ജിസിസി സാംസ്കാരിക മന്ത്രിമാരുടെ 24-ാമത് യോഗത്തിൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് (ബാക) പ്രസിഡന്റ് ശൈഖ മായ് ബിന്ത് മുഹമ്മദ് അൽ ഖലീഫ പങ്കെടുത്തു. യുഎഇ സാംസ്കാരിക-വിജ്ഞാന വികസന മന്ത്രി നൂറ അൽ കഅബിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ജിസിസി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ ഹജ്റഫ് യോഗത്തിൽ പങ്കാളിയായി.
ഒമാനി സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദി യാസൻ ബിൻ ഹൈതം ബിൻ താരിക്ക് അൽ സെയ്ദ്, സൗദി സാംസ്കാരിക മന്ത്രി ഹമീദ് ഫായിസിന്റെ പ്രതിനിധി, കുവൈത്തിന്റെ ദേശീയ സാംസ്കാരിക, കല, സാഹിത്യ സമിതിയുടെ പ്രതിനിധി, ഖത്തറിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഉദ്ഘാടന പ്രസംഗത്തിൽ യുഎഇ സാംസ്കാരിക-വിജ്ഞാന വികസന മന്ത്രി ബഹ്റൈനും ഷെയ്ഖ മായ് ബിന്ത് മുഹമ്മദ് അൽ ഖലീഫയ്ക്കും രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെയും ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടേയും നിര്യാണത്തിൽ കുവൈറ്റ്, ബഹ്റൈൻ ജനതയ്ക്കും ജിസിസി സെക്രട്ടറി ജനറൽ അനുശോചനം അറിയിച്ചു.