മനാമ : ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന .ബാബുരാജിന് ലഭിച്ച പ്രവാസി സമ്മാൻ പുരസ്ക്കാരം അർഹതക്കുള്ള അംഗീകാരം എന്ന് ഹരിപ്പാട് പ്രവാസി കൂട്ടായ്മ ഹരിഗീതപുരം ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഹരിഗീതപുരം ബഹ്റൈൻ പ്രസിഡന്റ് മധുസൂദനൻ നായർ ബൊക്കെയും സെക്രട്ടറി ജയകുമാർ സുന്ദരരാജൻ പൊന്നാടയും അണിയിച്ചു.
ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രീ.പ്രമോദ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു. അദ്ദേഹത്തിന് ഇനിയും കൂടുതൽ അംഗീകാരങ്ങൾ ലഭിക്കട്ടെ എന്നും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും അറിയിച്ചു. ഹരിഗീതപുരം ബഹ്റൈൻ അനുമോദിക്കാൻ കാണിച്ച നടപടിയെ ബാബുരാജ് നന്ദിയും സന്തോഷവും അറിയിച്ചു.