
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെച്ചതായി ബാബു കുഞ്ഞിരാമൻ വാർത്താകുറിപ്പിൽ അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ എട്ടുപേരും രാജി സമർപ്പിച്ചിട്ടുണ്ട്. രാജിക്കത്ത് ഗ്ലോബൽ കമ്മിറ്റിക്ക് കൈമാറിയതായും ബഹ്റൈൻ പ്രസിഡന്റ്, ഗ്ലോബൽ പ്രസിഡന്റ്, മിഡിലീസ്റ്റ് പ്രസിഡന്റ് എന്നിവരെ രാജിയുടെ വിശദാംശങ്ങൾ അറിയിച്ചതായും ബാബു കുഞ്ഞിരാമൻ പറഞ്ഞു. അടുത്തിടെ ബഹ്റൈനിൽ നടന്ന ഗ്ലോബൽ കോൺഫറൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രാജിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചെയർപേഴ്സൻ ദീപ ജയചന്ദ്രൻ, വൈസ് ചെയർമാൻമാരായ വിനയചന്ദ്രൻ നായർ, ജെയ്സൻ കാവുംകോലോത്ത്, അസി. സെക്രട്ടറി ഗണേഷ് നമ്പൂതിരി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ രാജീവ് വെള്ളിക്കോത്ത്, എബി തോമസ്, കെ.എസ് ബിജു എന്നവരാണ് രാജിവെച്ച മറ്റുള്ളവർ.
