തിരുവനന്തപുരം: കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2019 ലെ അവാര്‍ഡും സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുളള മുഖ്യമന്ത്രിയുടെ അവാർഡുകളും പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സമ്മാനിച്ചു.
കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2019 ലെ അവാര്‍ഡ് തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി പങ്കിട്ട പത്തനംതിട്ട, മണ്ണുത്തി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷന് രണ്ടാം സമ്മാനവും തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷന് മൂന്നാം സമ്മാനവും നേടി.