
മനാമ: ബഹ്റൈനിലെ റയ്യ ഹൈവേയുമായി ബന്ധിപ്പിച്ച് ഖലാലിയില്‍ നിര്‍മ്മിച്ച അവന്യൂ 38 തുറന്നു.
റയ്യ ഹൈവേയുടെ ഖലാലി ഭാഗത്തെ നവീകരണം പൂര്‍ത്തിയയായെന്നും ഇത് ഗതാഗതം സുഗമമാക്കുമെന്നും മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് എന്‍ജിനീയര്‍ സാലിഹ് ബുഹാസ പറഞ്ഞു.
അല്‍ ഖൈര്‍ പള്ളിയിലും അടുത്തുള്ള സെമിത്തേരിയിലും കാര്‍ പാര്‍ക്കിംഗ് ഏരിയകള്‍ ഒരുക്കുക, കാല്‍നട ക്രോസിംഗുകള്‍ അടയാളപ്പെടുത്തുക എന്നിവയാണ് അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു.
