ഹോളിവുഡ് സിനിമകളുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ഹോളിവുഡിൽ നിന്നുള്ള പ്രധാന ചിത്രങ്ങൾക്ക് രാജ്യത്ത് നിരന്തരം ലഭിക്കുന്ന ബോക്സ് ഓഫീസ് പ്രതികരണം അത്തരത്തിലുള്ളതാണ്. ഇപ്പോൾ, ജെയിംസ് കാമറൂണിന്റെ ഇതിഹാസ ചിത്രമായ അവതാർ ദി വേ ഓഫ് വാട്ടർ ഇന്ത്യൻ കളക്ഷനിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, അവതാർ 2 ഇന്ത്യയിൽ ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. അവതാർ 2 ഇതുവരെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 439.50 കോടി രൂപ നേടിയതായി പ്രശസ്ത ട്രേഡ് അനലിസ്റ്റ് സുമിത് കദേല് ട്വീറ്റ് ചെയ്തു.
അതേസമയം സുമിത് അവതരിപ്പിച്ച കണക്കുകൾ പ്രകാരം എൻഡ് ഗെയിം ഇന്ത്യയിൽ നിന്ന് 438 കോടി രൂപയാണ് നേടിയത്. അവതാർ ഇന്ത്യയിൽ നിന്ന് സമ്പാദിക്കുന്ന ലൈഫ് ടൈം ബിസിനസ് 480 കോടി രൂപയായിരിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.