പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും. ന്യൂസിലാന്‍ഡിലാണ് ആദ്യം പുതുവര്‍ഷാഘോഷം തുടങ്ങുക. ആഘോഷത്തിന്റെ ഭാഗമായി ഓക്ലൻഡ് ഹാർബർ ബ്രിഡ്ജ്, സ്കൈ ടവർ, ഓക്ക്ലൻഡ് വാർ മെമ്മോറിയൽ മ്യൂസിയം എന്നിവ രാത്രി 9 മണി മുതൽ പ്രകാശപൂരിതമായി. അർദ്ധരാത്രി മുഴുവൻ ലൈറ്റ് ഷോയോടെ പ്രകാശിപ്പിച്ചു. ന്യൂസിലാൻഡിൽ ഇതുവരെ ഒമിക്റോണിന്റെ കമ്മ്യൂണിറ്റി വ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, ജനക്കൂട്ടം ഒത്തുകൂടുന്നത് നിരുത്സാഹപ്പെടുത്താൻ അധികാരികൾ ശ്രമിച്ചിട്ടുണ്ട്.
ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സിഡ്നി ഒപ്പേറ ഹൗസിലും ഹാര്‍ബര്‍ ബ്രിഡ്ജിലും കണ്ണിന് കുളിരായി വെടിക്കെട്ട് നടത്തി. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് പാരീസിലെ ആർക്ക് ഡി ട്രയോംഫെ, ലണ്ടനിലെ ബിഗ് ബെൻ, ക്വാലാലംപൂരിലെ പെട്രോനാസ് ടവറുകൾ എന്നിവയ്ക്ക് മുകളിൽ കരിമരുന്ന് പ്രയോഗങ്ങൾ എല്ലാം റദ്ദാക്കുന്നതുൾപ്പെടെ ലോകത്തിലെ മിക്ക ലാൻഡ്മാർക്കുകൾക്കും മുകളിൽ പരമ്പരാഗത പ്രദർശനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഒമിക്രോൺ തരംഗത്തെ മറികടന്ന് ഓസ്ട്രേലിയ സിഡ്നി ഹാർബറിനു മുകളിൽ പരമ്പരാഗതമായി അതിമനോഹരമായ പടക്കങ്ങൾ പൊട്ടിച്ചു ആഘോഷിച്ചു.
അതിമനോഹരമായ പടക്കങ്ങൾ, ശ്രദ്ധേയമായ ലേസർ, ലൈറ്റ്, ഡ്രോൺ ഷോകൾ, തത്സമയ വിനോദങ്ങൾ എന്നിവയിലൂടെ യുഎഇ 2022-നെ സ്വാഗതം ചെയ്തു. വെടിക്കെട്ട് പ്രകടനത്തിലൂടെ റാസൽഖൈമ രണ്ട് ഗിന്നസ് റെക്കോർഡുകൾ തകർത്തു. ക്യാപിറ്റലിലും അബുദാബി കോർണിഷിലും യാസ് ഐലൻഡിലും നടന്ന പൈറോടെക്നിക് ഷോയിലും ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തു.
ദുബൈയില്‍ 29 സ്ഥലങ്ങളില്‍ വെടിക്കെട്ട് ഒരുക്കിയത്. ബുര്‍ജ് ഖലീഫ, ഗ്ലോബല്‍ വില്ലേജ്. എക്സ്പോ 2020 ദുബൈ, ദുബൈ ഫെസ്റ്റിവല്‍ മാള്‍, അറ്റ്ലാന്റിസ് ദ പാം, പാം ബീച്ച്, ലാ മെര്, ബ്ലൂ വാട്ടേഴ്സ് ഐലന്‍ഡ്, അല്‍ സീഫ്, ജുമൈറ ബീച്ച്-ബുര്‍ജ് അല്‍ അറബ്, ജുമൈറ ഗോള്‍ഫ് എസ്റേറ്റ്, ഫോര്‍ സീസണ് റിസോട്ട്, വിസ്റ്റ മേര് ദ പാം, സോഫിടെല്‍ ദ പാം ജുമൈറ, റോയല്‍ മിറാഷ്, നിക്കി ബീച്ച് റിസോര്‍ട്ട്, ഷമ ടൗണ്‍ സ്ക്വയര്‍ ദുബൈ, ബല്‍ഗാരി റിസോര്‍ട്ട്, പാം ജുമൈറ, ബാബ് അല്‍ ശംസ്, അറേബ്യന്‍ റേഞ്ചസ് ഗോള്‍ഫ് ക്ലബ്, അഡ്രസ് മോന്റ്ഗോമരി, എമിറേറ്റ്സ് ഗോള്‍ഫ് ക്ലബ്, പലാസോ വെര്‍സാസെ, ലെ റോയല്‍ മെറിഡിയന് ബീച്ച് റിസോര്‍ട്ട്, പാര്‍ക് ഹയാത്ത്, സബീല്‍ സാരായ്, ജെ എ ദ റിസോര്‍ട്ട് എന്നിവിടങ്ങളിലാണ് വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നത്.
രാജ്യത്തുടനീളം ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോഴും കർശനമായ കോവിഡ് സുരക്ഷാ നടപടികളോടെയാണ് ആഘോഷങ്ങൾ നടന്നത്.