ആലപ്പുഴ: പ്ലസ്ടു വിദ്യാര്ഥിനിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് ഓട്ടോ ഡ്രൈവറെ മാന്നാര് പോലീസ് അറസ്റ്റ് ചെയ്തു. ഇരമത്തൂര് മീനത്തേരില് അനില്കുമാര് (47) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. നവംബര് ഒന്നിനു വൈകീട്ട് ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി പിന്തുടര്ന്ന പ്രതി വിദ്യാര്ഥിനിയുടെ കൈയില് കടന്നുപിടിച്ച് അടുത്തുള്ള ഇടവഴിയിലേക്കു കൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.പെണ്കുട്ടി ഓടിരക്ഷപ്പെടുകയും വീട്ടില് വിവരം അറിയിക്കുകയും ചെയ്തു. മാതാപിതാക്കള് മാന്നാര് പോലീസില് പരാതിനല്കി. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡു ചെയ്തു.
Trending
- ‘പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം, നേതാക്കളും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞത്’; എംവി ഗോവിന്ദൻ
- സർപഞ്ചിന്റെ കൊലപാതകം: സഹായി പിടിയിലായതിനെ തുടര്ന്ന് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു
- പാലക്കാട്ട് സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില് ക്രമക്കേട്, 85 ലക്ഷത്തിന്റെ നഷ്ടം
- ഷിഫ അല് ജസീറ ആശുപത്രിയില് സ്പെഷ്യല് ഹെല്ത്ത്ചെക്ക്അപ്പ്
- കോണ്ഗ്രസ് പ്രവര്ത്തക ഹിമാനിയുടെ കൊലപാതകം; മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി സച്ചിന് പോകുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്
- ലഹരി മുക്ത കേന്ദ്രത്തില് അയച്ചതില് വൈരാഗ്യം: അനുജന്റെ തലയ്ക്ക് വെട്ടിപരുക്കേല്പ്പിച്ച് മൂത്ത സഹോദരന്
- സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
- ‘പിന്നാക്ക വിഭാഗ കമ്മീഷനുകളിലെ ഒഴിവ് നികത്തണം’; രാഹുൽ ഗാന്ധി