Author: staradmin

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യയിലെ 75 ഗ്രാമങ്ങള്‍ ദത്തെടുക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സംഘടന തീരുമാനിച്ചതായി പ്രസിഡന്റ് അനുപമ ഗോട്ടിമുകുള അറിയിച്ചു.സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെര്‍ച്ച്വല്‍ മീറ്റിലാണ് പദ്ധതിയുടെ തുടക്കം കുറിച്ചതെന്ന് ഡോ. സതീഷ്, ഡോ. ജഗന്‍, ഡോ. റാം എന്നീ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. ചിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റാ കോണ്‍സുല്‍ ജനറല്‍മാരും, സാന്‍ഫ്രാന്‍സ്‌ക്കൊ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലും, യു.എസ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗും മീറ്റിംഗില്‍ പങ്കെടുത്തു. ഗ്ലോബല്‍ ടെലി ക്ലിനിക്ക്‌സ് ഇന്‍കോ.യുടെ സഹകരണത്തോടെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും എ.എ.പി.ഐ. ഏറ്റെടുക്കും. ഇന്ത്യയിലെ 700,000 വില്ലേജുകളഇല്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും കുടിവെള്ളമോ, സാനിറ്റേഷന്‍ സൗകര്യങ്ങളോ ഇല്ലായെന്ന് എ.എ.പി.ഐ. ചെയര്‍മാന്‍ ഡോ.സതീഷ് പറഞ്ഞു. ആരോഗ്യ സംരക്ഷ രംഗത്തു ഇന്ത്യന്‍ കാര്യമായി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, ഇന്ത്യാക്കാരന്റെ ശരാശരി ആയുസ്സ്…

Read More

ഡാളസ് : ഡാളസ് കൗണ്ടിയില്‍ ജനുവരി മദ്ധ്യത്തിന് ശേഷം ആദ്യമായി ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ് വര്‍ദ്ധന . സെപ്തംബര്‍ 2 വ്യാഴാഴ്ച ഡാളസ് കൗണ്ടിയില്‍ 2505 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് . ജൂണ്‍ മാസത്തില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 3340 ആയിരുന്നതാണ് ഒറ്റ ദിവസം 2505 ആയി ഉയര്‍ന്നിരിക്കുന്നത് . ഓരോ മൂന്നു ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തുടര്‍ച്ചയായി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . കോവിഡ് രോഗികളുടെ സ്ഥിരീകരണവും ആശുപത്രി പ്രവേശനവും ദൈനം ദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ നാം നമ്മളാവും വിധം കോവിഡിന്റെ വ്യാപനം തടയേണ്ടിയിരിക്കുന്നു . മാസ്‌കും സാമൂഹിക അകലവും പാലിക്കുക എന്നതാണ് ഏക പ്രതിരോധ മാര്‍ഗം , കൗണ്ടി ജഡ്ജി ജെങ്കിന്‍സ് പറഞ്ഞു. ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ദ്ധിച്ചിരിക്കെ ഈ വാരാവസാനം ആരംഭിക്കുന്ന ലേബര്‍ ഡേ അവധി ആഘോഷങ്ങള്‍ കഴിയുന്നതും ഒഴിവാക്കാണമെന്ന് ജഡ്ജി അഭ്യര്‍ത്ഥിച്ചു . കൗണ്ടിയില്‍ ഇത് വരെ 356069 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍…

Read More

തിരുവനന്തപുരം: താലിബാൻ അനുകൂല നിലപാടെടുക്കുന്നവരാണ് 1921ലെ മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഫ്ഗാൻ താലിബാൻ്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയമാണ് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്നത്. ഭഗത് സിംഗും വാരിയൻ കുന്നനും ഒരു പോലെയാണെന്ന് പറയുന്ന സ്പീക്കറുള്ള നാടാണിതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ചരിത്രത്തിന്റെ അപനിർമ്മിതിയാണ് ഇവിടെ നടക്കുന്നത്. മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളർത്തുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. കേരളത്തിൽ താലിബാന് പിന്തുണ നൽകാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രം താലിബാൻ്റെ ജിഹ്വയാണ് പുറപ്പെടുവിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഒരു നടപടിയും സർക്കാർ എടുക്കുന്നില്ല. സംസ്ഥാനത്ത് മത തീവ്രവാദ ശക്തികളുടെ സാന്നിധ്യം ശക്തിപ്പെടുമ്പോൾ കേരള പൊലീസും സർക്കാരും നിരുത്തരവാദമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ലൈസൻസ് ഇല്ലാത്ത തോക്കുമായി കാശ്മീർ സ്വദേശികളെ പിടിച്ചത് ഗൗരവതരമാണ്. സമാന്തര ടെലിഫോൺ എക്സേഞ്ച് നടത്തിയ കേസിൽ എറണാകുളം കാക്കനാട് നിന്നും…

Read More

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തിൽ ടിപിആർ നിരക്ക് 15 ശതമാനത്തിൽ കൂടതലാണെന്നും. രാജ്യത്തെ മൊത്തം കോവിഡ് കേസ്സുകളിൽ അമ്പത് ശതമാനത്തിൽ അധികം കേരളത്തിൽ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂൽ ഷാ എന്ന അഭിഭാഷകൻ പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പ്ലസ് വൺ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചവരല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മോഡൽ പരീക്ഷ ഓൺലൈൻ ആയാണ് നടത്തിയതെന്നും രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നുമാണ് റസൂൽ ഷായുടെ ഹർജി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. https://youtu.be/a2C12QStvRM

Read More

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരൻ്റെ അടുക്കളയിൽകുഴിച്ചിട്ട നിലയിൽ. പണിക്കൻകുടി സ്വദേശി സിന്ധു ആണ് മരിച്ചത്. അയൽവാസി ബിനുവിൻ്റ വീടിൻ്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. മൂന്നാഴ്ചയായി സിന്ധുവിനെ കാണ്മാനില്ലായിരുന്നു.

Read More

മനാമ: ബഹ്റൈൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ പ്രസിഡന്റും ബഹറിനിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും ബഹ്‌റൈനിലെ സാമൂഹ്യരംഗത്തെ കാര്യങ്ങളെക്കുറിച്ചും മന്ത്രിയുമായി ചർച്ച നടത്തി.

Read More

വിന്‍സ്റ്റല്‍ സാലേം,നോര്‍ത്ത് കരോലിന : വിന്‍സ്റ്റണ്‍ സാലേം മൗണ്ട് താബോര്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 1 ബുധനാഴ്ച ഉച്ചയ്ക്കു നടന്ന വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയതായി പൊലീസ് ചീഫ് കട്രീന തോംപ്‌സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വില്യം ചാവിസ് റെയ്‌നാര്‍ഡ് ജൂനി എന്ന കുട്ടിയാണു കൊല്ലപ്പെട്ടതെന്നും പ്രതി ആ സ്‌കൂളിലെ തന്നെ ഒരു വിദ്യാര്‍ഥിയാണെന്നും ചീഫ് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി, തുടര്‍ ഭീഷണിയില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞു സ്‌കൂളിലെത്തിയ പൊലിസ് വെടിയേറ്റ വിദ്യാര്‍ഥിക്കു പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വെടിവയ്പിനെ കുറിച്ച് അറിഞ്ഞ ഒരു വിദ്യാര്‍ഥി അബോധാവസ്ഥയിലായെന്നും ആവശ്യമായ ചികിത്സ നല്‍കിയെന്നും ചീഫ് അറിയിച്ചു. സംഭവത്തില്‍ നോര്‍ത്ത് കാരലൈന ഗവര്‍ണര്‍ നടുക്കം പ്രകടിപ്പിച്ചു. ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ സ്‌കൂള്‍ വെടിവയ്പാണിത്. ആദ്യ സംഭവത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. അധ്യയനവര്‍ഷം ആരംഭിച്ചതോടെ കര്‍ശന പരിശോധനയാണ് വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ കൊണ്ടുവരുന്ന ബാക്ക് പാക്കുപോലും ക്ലിയര്‍…

Read More

ഓസ്റ്റിന്‍ : ടെക്‌സസ് സംസ്ഥാനത്ത് ഭവനരഹിതരായവര്‍ റോഡരികിലും പാലങ്ങള്‍ക്കടിയിലും ക്യാംപ് ചെയ്യുന്നത് നിരോധിച്ചു  കൊണ്ടുള്ള നിയമം ടെക്‌സസ് സംസ്ഥാനത്ത് സെപ്തംബര്‍ 1 മുതല്‍ നിലവില്‍ വന്നു .  നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് സിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മിസ്ഡിമിനര്‍ വകുപ്പ് ചുമത്തി 500 ഡോളര്‍ വരെ പിഴയീടാക്കുന്നതിനും നിയമം അനുശാസിക്കുന്നു . മെയ് മാസം മുതല്‍ ഭവനരഹിതര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നുവെന്നും നാല് മാസത്തിനുള്ളില്‍ മറ്റു ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു . ഈ നിയമം ചോദ്യം ചെയ്ത് ഭവനരഹിതര്‍ തലസ്ഥാനമായ ഓസ്റ്റിന്‍ സിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട് . പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തടസ്സമുണ്ടെന്നും, ഈ വിഷയം എങ്ങനെ പരിഹരിക്കണമെന്ന് പരിശോധിച്ച് വരികയാണെന്നും ‘സേവ് ഓസ്റ്റിന്‍ നൗ’ സംഘടനാ കോ.ഫൗണ്ടര്‍ മാറ്റ് മക്കോവയ്ക്ക് പറഞ്ഞു . എന്നാല്‍ നിയമം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സിറ്റി അധികൃതര്‍ വെളിപ്പെടുത്തി യു.എസ് ഹൈവേ 183 യുടെ അണ്ടര്‍…

Read More

മ​നാ​മ: പു​തി​യ സ്​​കൂ​ൾ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും ഒ​രു​ങ്ങി. സ്​​കൂ​ൾ യൂണിഫോം, ഷൂ​സ്, സ്​​റ്റേ​ഷ​ന​റി, ല​ഞ്ച്​ ബോ​ക്​​സ്, സ്​​കൂ​ൾ ബാ​ഗ്​ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല ശേ​ഖ​രം എ​ത്തി. ന്യൂ ​ഏ​ജ്​ ക്ലാ​സ്​ റൂ​മു​ക​ൾ​ക്കാ​വ​ശ്യ​മാ​യ ലാ​പ്​​ടോ​പ്പു​ക​ൾ, ഗാ​ഡ്​​ജ​റ്റു​ക​ൾ, ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു​ള്ള പ്രി​ൻ​റ​റു​ക​ൾ, ടാ​ബു​ക​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. സ്​​കൂ​ൾ ബാ​ഗു​ക​ൾ​ക്കും സ്​​റ്റേ​ഷ​ന​റി​ക​ൾ​ക്കും സെ​പ്​​റ്റം​ബ​ർ 11 വ​രെ 50 ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കും. ബ​ഹ്​​റൈ​നി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും സെ​പ്​​റ്റം​ബ​ർ 15 വ​രെ ‘സ്​​കൂ​ൾ ടൈം’ ​ഓ​ഫ​റു​ക​ൾ തു​ട​രും.

Read More

മ​നാ​മ: ഡി​സം​ബ​റി​ൽ ര​ണ്ട്​ ബൗ​ദ്ധി​ക ഉ​ച്ച​കോ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ബ​ഹ്​​​റൈ​ൻ സെൻറ​ർ ഫോ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​ട്രാ​റ്റ​ജി​ക്​ സ്​​റ്റ​ഡീ​സ്​ (ദി​റാ​സാ​ത്) ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മി​ഡി​ലീ​സ്​​റ്റ്​ ആ​ൻ​ഡ്​​ നോ​ർ​ത്ത്​ ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലെ ആ​ശ​യ വി​ദ​ഗ്​​ധ​രു​ടെ ഉ​ച്ച​കോ​ടി, ആ​ഗോ​ള ആ​ശ​യ വി​ദ​ഗ്​​ധ​രു​ടെ​ ഉ​ച്ച​കോ​ടി എ​ന്നി​വ​യാ​ണ്​ ഡി​സം​ബ​ർ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. ര​ണ്ട് ഉ​ച്ച​കോ​ടി​ക​ളി​ലും ന​യ​നി​ർ​മാ​താ​ക്ക​ൾ, ഗ​വേ​ഷ​ക​ർ, ആ​ഗോ​ള ആ​ശ​യ വി​ദ​ഗ്​​ധ സ്​​ഥാ​പ​ന ഡ​യ​റ​ക്​​ട​ർ​മാ​ർ എ​ന്നി​വ​ർ പങ്കെ​ടു​ക്കും. സ​മാ​ധാ​ന​ന​യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലും സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​തി​ലും ആ​ശ​യ​വി​ദ​ഗ്​​ധ​രു​ടെ പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. സു​സ്​​ഥി​ര വി​ക​സ​ന​ത്തി​ലും ഇ​വ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു. ഇ​തി​നൊ​പ്പം, പൊ​തു​വാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ​ വൈ​ദ​ഗ്​​ധ്യ കൈ​മാ​റ്റ​ത്തി​െൻറ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വൈ​ദ​ഗ്​​ധ്യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ഹ്​​റൈ​െൻറ സ​ന്ന​ദ്ധ​ത​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Read More