- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖുഞ്ചേഴ്‌സ് 2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. നൂറ്റി തൊണ്ണൂറോളം തൊഴിലാളികൾക്കായി ജനാബിയയിൽ ഉള്ള ഒരു വർക്ക് സൈറ്റിൽ ആണ് ഇന്നത്തെ വിതരണം നടന്നത്. ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന ഈ വിതരണം ഇത് ഒൻപതാം ആഴ്ച പിന്നിടുന്നു . ഇന്ന് എല്ലാ തൊഴിലാളികൾക്കും സമോസയും നൽകി . കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും, ടൂത് പേസ്റ്റും, ബ്രുഷും ഇന്നത്തെ വർക്ക് സൈറ്റിൽ വിതരണം ചെയ്തു. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യകരമായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ ഈ പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള തൊഴിൽ ഇടങ്ങളിൽ…
മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം/ ചതയാഘോഷങ്ങൾ ( പൊന്നോണം 2021) ആഗസ്റ്റ് 13 തീയതി മുതൽ 27 വരെ വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഈ വർഷത്തെ ഓണം ചതയാഘോഷങ്ങൾ ആഗസ്റ്റ് മാസം 13 തീയതി അത്തം നാളിൽ മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 23 തീയതി 167-ാമത് ഗുരുജയന്തി ദിനത്തിൽ പൂജനീയനായ സച്ചിദാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും, തുടർന്ന് പ്രത്യേക ചതയദിന പ്രാർത്ഥനയും പൂജയും നടന്നു. ആഗസ്റ്റ് 26 തീയതി വ്യാഴാഴ്ച എസ്. എൻ. സി. എസിന്റെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വിവിധ കലാപരിപാടികളും ഓണം / ചതയാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ആഗസ്റ്റ് 27 തീയതി സമാപന സമ്മേളനം കേരളത്തിന്റെ കാർഷിക വകുപ്പ് മന്ത്രി. ബഹുമാന്യനായ പി. പ്രസാദ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ച…
തിരുവനന്തപുരം: യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള ‘ടേക്ക് എ ബ്രേക്ക്’ സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി. 100 പുതിയ സമുച്ചയങ്ങളാണ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നാടിനു സമർപ്പിക്കാൻ തയാറാക്കിയത്. ഒന്നാം ഘട്ടത്തിലും 100 സമുച്ചയങ്ങളായിരുന്നു നിർമ്മിച്ചത്. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ‘ടേക്ക് എ ബ്രേക്ക് ‘. സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ വിധത്തിലാണ് ഓരോ സമുച്ചയവും തയ്യാറാക്കിയിരിക്കുന്നത്. ശുചിമുറികൾക്ക് പുറമേ വിശ്രമകേന്ദ്രവും കോഫീ ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്. 524 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗതിയിലാണ്. ഹരിത കേരളം മിഷൻ്റേയും ശുചിത്വ മിഷൻ്റേയും നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ (Be The Warrior) ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു. സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കില്‍ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്‌സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ഈ കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കാലവും നമുക്ക് ലോക് ഡൗണിലേക്ക് പോകാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ പ്രധാന…
തിരുവനന്തപുരം : കേരളത്തിൽ അധികം വൈകാതെ തന്നെസൈബർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടെ ഈ വിഭാഗം ഉള്ള ഇന്ത്യയിലെ ആദ്യ സേന ആയി കേരള പോലീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് സൈബർ ഡോമിന്റെ നേതൃത്തിൽ സംഘടിപ്പിച്ച ഹാക്ക് പി 2021 ന്റെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി. സാങ്കേതിക രംഗത്ത് പോലെ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും കേരള പോലീസ് ഏറെ മുന്നിൽ ആണ്. ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സമയത്ത് ഡാർക്ക് നെറ്റിനെതിരെ കേരള പോലീസ് ഹാക്ക് പി യിലൂടെ വികസിപ്പിച്ചു എടുത്ത ഗ്രേപ്നേൽ സോഫ്റ്റ്‌വെയർ കേരള പോലീസിന് പുറമെ രാജ്യത്തിന് തന്നെ മുതൽ കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫൈനൽ റൗണ്ടിൽ എത്തിയ 25 പേർക്ക് വേണ്ടി ജോബി എൻ ജോൺ, രാഹുൽ സുനിൽ, ഹർ ഗോവിന്ദ് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും സമ്മാന തുക ആയ 10 ലക്ഷം…
തിരുവനന്തപുരം: നവകേരളം മിഷന്‍-2 ന്റെ കോര്‍ഡിനേറ്ററായി നിയമിതയായ ഡോ. ടി.എന്‍. സീമ ചുമതലയേറ്റു. മിഷന്‍ ആസ്ഥാനമായി സര്‍ക്കാര്‍ നിശ്ചയിച്ച ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. മിഷന്‍ ടീം അംഗങ്ങള്‍ പുസ്തകങ്ങളും പൂക്കളും നല്‍കിയാണ് കോര്‍ഡിനേറ്ററെ വരവേറ്റത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം പുതുതായി രൂപീകരിച്ച നവകേരളം മിഷന്‍-2 ന്റെ കോര്‍ഡിനേറ്ററായി ഡോ. ടി.എന്‍. സീമയെ നിയമിക്കുകയായിരുന്നു. ഹരിതകേരളം മിഷന്‍, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, റീബില്‍ഡ് കേരള എന്നിവ ഉള്‍പ്പെടുത്തിയാണ് നവകേരളം മിഷന്‍-2 രൂപീകരിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. https://youtu.be/Ql3oIOZ3Mko പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്…
കെഎസ്‌ആർടിസി സ്റ്റാൻറുകളിൽ മദ്യക്കടകൾ തുടങ്ങും; യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ല: മന്ത്രി ആൻറണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി നൽകുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകൾ ക്രമീകരിക്കുക. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബവ്‌റിജസ് കോര്‍പറേഷന് അനുമതി നൽകും. കെഎസ്‌ആർടിസിയുടെ കെട്ടിടങ്ങൾ ലേലത്തിനെടുത്ത് മദ്യക്കടകൾ തുറക്കാം. ഇതിലൂടെ കെഎസ്‌ആർടിസിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്. ടിക്കറ്റ് ഇതരവരുമാനത്തിനായി സാധ്യമായതെല്ലാം കെഎസ്‌ആർടിസി സ്വീകരിക്കും. സ്‌റ്റാൻറിൽ മദ്യക്കടയുള്ളതുകൊണ്ടുമാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഡാളസ്: ഇന്ത്യയിലും തുടർന്ന് അമേരിക്കയിലും മുതിർന്ന മാധ്യമ പ്രവർത്തകർക്കിടയിൽ സമുന്നത സ്ഥാനമലങ്കരികുന്ന ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണ് മാധ്യമ പ്രവർത്തന രംഗത്തു സുവർണ ജൂബിലി നിറവിൽ കഴിയുന്ന രാജൂതരകൻ.രാജു താരകനുമായി അടുത്തിടപഴകാൻ കഴിഞ്ഞ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഭൂത കാല ജീവിതത്തിലേക്കൊരു എത്തിനോട്ടം നടത്തുവാൻ ലഭിച്ച അവസരം ജീവിതത്തിലെ അസുലഭ നിമിഷമായി കരുതുന്നു. ബാല്യകാലം മുതല്‍ തുടങ്ങിയ വായനാശീലവും, സാഹിത്യരചനകളും, വാര്‍ത്താലോകത്തേക്കുളള ചുവടുവെപ്പും അനവരതം ഇന്നും തുടരുന്ന രാജുതരകൻ അഞ്ച് പതിററാണ്ട് പിന്നിട്ടിരിക്കുന്നുവെന്ന സംത്യപ്തിയിലുമാണ് . സ്വന്തം നാടും വീടും വിട്ട് അന്യദേശത്ത് ചേക്കേറുമ്പോള്‍ നമ്മെ പിന്‍തുടരുന്ന ഗ്രഹാതുരസ്മരണകള്‍ ആര്‍ക്കാണ് വിസ്മരിക്കുവാന്‍ കഴിയുക?. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ജീവിതയാത്രയില്‍ നാം കണ്ടുമുട്ടുന്ന അനീതിയുടെ ആള്‍രൂപങ്ങളും അവരുടെ ചെയ്തികളും അതിനോടെല്ലാം നിസ്സംഗരായിത്തീരുന്ന ജനങ്ങളുടെ അവസ്ഥയും മനസ്സിനെ അലട്ടുമ്പോള്‍ എഴുതുവാനുളള പ്രേരണ ലഭിയ്ക്കുന്നു. അങ്ങനെയാണ് എഴുത്തിന്‍റെ തുടക്കം കുറിച്ചതെന്നു തരകൻ അനുസ്മരിച്ചു. നിരവധി രചനകൾ നിർവഹിച്ചുവെങ്കിലും ഹൈസ്ക്കൂളില്‍ പഠിയ്ക്കുന്ന കാലഘട്ടത്തില്‍ താന്‍ എഴുതിയ ക്രിസ്തുമനസ്സിനെകുറിച്ചുളള…
ഫ്‌ളോറിഡാ: ബിസിനസ്സ് സ്ഥാപനങ്ങളോ, സ്‌ക്കൂള്‍ അധികൃതരോ, ഗവണ്‍മെന്റ് ഏജന്‍സികളോ ആരെങ്കിലും കോവിഡ് വാക്‌സിനേഷന്റെ പ്രൂഫ് ചോദിച്ചാല്‍ അവരില്‍ നിന്നും 5000 ഡോളര്‍ പിഴയിടാക്കുന്നതിനുള്ള നിയമം സെപ്റ്റംബര്‍ 16 മുതല്‍ ഫ്‌ളോറിഡാ സംസ്ഥാനത്ത് നിലവില്‍ വരും. ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റോസ് വാക്‌സിനേഷന്‍ പാര്‍പോര്‍ട്ട് ബാന്‍ ചെയ്യുന്ന ബില്‍ നേരത്തെ ഒപ്പു വെച്ചിരുന്നു. സെപ്റ്റംബര്‍ 16 മുതലാണ് പ്രൂഫ് ചോദിക്കുന്നവരില്‍ നിന്നുപോലും പിഴ ഈടാക്കുന്ന നിയമം നടപ്പാക്കുന്നത്.വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ അതു നടപ്പാക്കുക തന്നെ ചെയ്യും. ഗവര്‍ണ്ണറുടെ സ്‌പോക്ക്മാന്‍ ടേരണ്‍ ഫെന്‍സ്‌ക്കി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫ്‌ളോറിഡായിലെ ജനങ്ങള്‍ക്ക് അവരെ സ്വയം സംരക്ഷിക്കുന്നതിനും, അവര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്‌റെ സുരക്ഷ ഉറപ്പാക്കുന്നതിനും അറിയാം. മറ്റുള്ളവര്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുത്. ഗവര്‍ണ്ണര്‍ പറഞ്ഞു. ഫ്‌ളോറിഡായില്‍ കോവിഡ് 19 റോക്കറ്റു കണക്കെ കുതിച്ചുയരുകയാണ്. മാത്രമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ദ്ധിച്ച നിലയിലാണ്. ജൂണ്‍ മാസം 1800 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെങ്കില്‍…