Author: staradmin

ജീവനക്കാരെയും ഭരണസമിതി അംഗങ്ങളേയും സര്‍,മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ആദ്യഘട്ടത്തില്‍ നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാനത്ത് ആകെമാനം ഈ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. അതിന് നേതൃത്വം നല്‍കാന്‍ ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അധികാരവികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം.കാലോചിതമായ ഇടപെടലുകളിലൂടെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങള്‍ക്ക് മാത്തൂര്‍ പഞ്ചായത്ത് ഒരു തുടക്കമാണ്. ജനാധിപത്യവും പൗരാവകാശവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാടെ വിസ്മരിക്കുകയും പോലീസ് അനുദിനം സാധാരണ പൗരന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഇക്കാലത്ത് രാജ്യത്തിനാകെ മാതൃകയാണ് മാത്തൂര്‍ പഞ്ചായത്തിന്റെ പുതിയ ചുവടുവെയ്‌പ്പെന്നും സുധാകരന്‍ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോലീസിലും സര്‍,മാഡം വിളി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഏകാധിപത്യസ്വഭാവമുള്ള സര്‍ക്കാരുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, 73-ന്നാം ഭരണഘടനാഭേദഗതിയിലൂടെ കൊണ്ടുവന്നത്…

Read More

പോത്തന്‍കോട് : ശാന്തിഗിരി നവപൂജിതം ആഘോഷങ്ങള്‍ സെപ്തംബര്‍ 11ന് ശനിയാഴ്ച കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും നവപൂജിതം ആഘോഷങ്ങള്‍ നടക്കുക. രാവിലെ അഞ്ചിന് പ്രത്യേക പുഷ്പാഞ്ജലിയോടെ നവപൂജിതം ആഘോഷങ്ങള്‍ ആരംഭിക്കും. ആറിന് പ്രധാന ചടങ്ങായ ധ്വജം ഉയര്‍ത്തല്‍ നടക്കും. തുടര്‍ന്ന് ആശ്രമം ചടങ്ങുകള്‍. 11ന് ആശ്രമത്തിലെത്തുന്ന ഗവര്‍ണ്ണര്‍ പുഷ്പസമര്‍പ്പണം നടത്തും. തു‌ര്‍ന്ന് നവപൂജിതം സമ്മേളനം. കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 95-ാമത് നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷനാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖര്‍എന്നിവര്‍ വിവിധസമയങ്ങളില്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ഇതേസമയം ന്യൂയോര്‍ക്ക്, മെക്സിക്കോ, ടോക്യോ, നേപ്പാള്‍, കൊളമ്പോ, ഖത്തര്‍, ബഹറിന്‍, ഒമാന്‍, അബുദാബി, അജ്മാന്‍, ദുബൈ,ഷാര്‍ജ,കുവൈറ്റ്, മോസ്ക്കോ, കോലാലമ്പൂര്‍, മലേഷ്യ, സിങ്കപൂര്‍, ന്യൂഡല്‍ഹി, മുബൈ, അഹമ്മദാബാദ്, ഗോഹാട്ടി, അരുണാചല്‍പ്രദേശ്, ചെന്നൈ, മധുര, കോയമ്പത്തൂര്‍,…

Read More

ശാസ്താംകോട്ട: അധ്യാപക കലാ സാഹിതിയുടെ കൗമുദി ടീച്ചർ പുരസ്കാരം ഗായികയും എഴുത്തുകാരിയും സാംസ്കാരികപ്രവർത്തകരും ആതുരസേവനരംഗത്തെ നിസ്വാർത്ഥ സേവകയുമായ ഡോ: എൽ ടി ലക്ഷ്മിക്ക്. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ പി അർജ്ജുനൻ സ്വദേശാഭിമാനി ഗ്രന്ഥശാലയിൽ വച്ച് പുരസ്‌കാരം നൽകി. https://youtu.be/XJDyYUMfkZE 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയും നൽകി ഡോ: ലക്ഷ്മിയെ ആദരിച്ചു. അധ്യാപക കലാ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഫ്രാൻസിസ്, മറ്റു പ്രമുഖരും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഗവണ്മെന്റ് ആയുർവേദ കോളേജിൽ നിന്ന് ബിരുദവും ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ഡോ: എൽ ടി ലക്ഷ്മി. എംബിഎ ഹോസ്പിറ്റൽ മാനേജ്‌മെന്റും നിരവധി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പിജി ഡിപ്ലോമകളുമുണ്ട്. ഗവൺമെൻറ് ആയുർവേദ കോളേജിൽ ടീച്ചിങ് പോസ്റ്റിൽ കരിയർ ആരംഭിച്ച ഡോ: ലക്ഷ്മി മെഡിക്കൽ ഓഫീസർ ആയി ആയുഷ് ഡിപ്പാർട്ടുമെന്റിൽ ജോലി…

Read More

കോഴിക്കോട്: സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പ‍ർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പ‍ർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പ‍ർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോൾ. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ചാത്തമംഗലം പ്രദേശത്തെ വാർഡുകൾ അടച്ചു . വൈറസ് ബാധയുടെ ഉറവിടം പരിശോധിക്കുന്നു. ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂർ വാർഡ് ( വാർഡ് 9 ) അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. പനി, ശർദ്ദി…

Read More

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 4 ന് നടത്തിയ 20,000 കോവിഡ് ടെസ്റ്റുകളിൽ 109 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 50 പേർ പ്രവാസി തൊഴിലാളികളാണ്. 35 പുതിയ കേസുകൾ സമ്പർക്കം മൂലവും 24 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.55% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 117 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,70,576 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 952 പേരാണ്. ഇതിൽ 1 ആൾ ഗുരുതരാവസ്ഥയിലാണ്. 951 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 6,004,130 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്ന യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം നാളെ. 18 വയസ് മുതല്‍ 44 വയസുവരെയുള്ളവര്‍ അംഗങ്ങളായ 26 യുവജന സഹകരണ സംഘങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. വിവിധ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ സേവന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. സിനിമാ നിര്‍മ്മാണത്തിന് സഹായിക്കുന്ന സഹകരണ സംഘങ്ങള്‍ മുതല്‍ മാലിന്യ സംസ്‌കരണം നടത്തുന്ന സംരംഭങ്ങള്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചലച്ചിത്ര മേഖലയില്‍ അടക്കമുള്ള യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊല്ലം ജില്ലയില്‍ പുനലൂരിലാണ്. പരിസ്ഥിതിക്ക് കോട്ടം വരുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗ സാദ്ധ്യതയുള്ള വസ്തുക്കളാക്കി പുനര്‍നിര്‍മ്മിച്ച് വിതരണം നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സഹകരണ സംഘവും പുനലൂരിലുണ്ട്. തിരുവനന്തപുരം നെല്ലിമൂട്ടില്‍ യുവാക്കള്‍ തുടങ്ങിയത് തെങ്ങ് കൃഷി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത വസ്തുക്കളുടെ വില്‍പ്പനയാണ് ഇവരുടെ ലക്ഷ്യം. അവ ശ്യ സാധനങ്ങള്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍, മൊബൈല്‍ ആപ്പ് എന്നിവ വഴി ആവശ്യപ്പെടുന്നവര്‍ക്ക് എത്തിക്കാന്‍…

Read More

ടൊറന്റൊ (കാനഡ): ഇന്ത്യയില്‍ വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ മക്കള്‍ക്ക് കാനഡയില്‍ തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമേര്‍പ്പെടുത്തുന്ന പദ്ധതിയുമായി കാനഡ ഇന്ത്യന്‍ ഫെഡറേഷന്‍(ഇകഎ) ടൊറന്റൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന കഴിഞ്ഞവാരം സംഘടിപ്പിച്ച ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിലൂടെ 1,00,000 ഡോളര്‍ സമാഹരിച്ചതായി സി.ഐ.എഫ് ചെയര്‍മാന്‍ സതീഷ് താക്കര്‍ പറഞ്ഞു. കാനഡയില്‍ മാത്രമല്ല ഇന്ത്യയിലും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പഠനത്തിനാവശ്യമായി സാമ്പത്തിക സഹായം നല്‍കുന്നതിന് വലിയ പദ്ധതിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഗല്‍വാന്‍വാലിയില്‍ ചൈനീസ് ഭടന്മാരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മക്കള്‍ക്ക് പഠനസഹായമായി 40,000 ഡോളര്‍ സംഘടന നല്‍കിയിരുന്നു. സംഘടനയുടെ ഓഫീസ് ഇന്ത്യയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കാനഡയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് (ഇന്റര്‍നാഷണല്‍ ആദ്യവര്‍ഷം പഠനത്തിനായി വരുന്ന ചിലവുകള്‍ മുഴുവന്‍ സംഘടന വഹിക്കും. രണ്ടാം വര്‍ഷത്തെ പഠനത്തിന് കാനഡയില്‍ ജോലി ചെയ്തു പഠനം ഉണ്ടാക്കുന്നതിനുള്ള അനുമതി ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഹൈകമ്മീഷ്ണര്‍ അജയ് ബിസറിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍…

Read More

ചിക്കാഗോ : ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് മുന്നോട്ട് നീങ്ങാന്‍ കാറില്‍ ഇരുന്ന പിതാവിനും രണ്ടു വയസ്സുള്ള മകള്‍ക്കും നേരെ ചീറി വന്ന വെടിയുണ്ടകള്‍ ഏറ്റ് മുപ്പത്തിമൂന്ന് വയസ്സുള്ള ട്രാവല്‍ മില്ലറിന് ദാരുണാന്ത്യം . 6 വയസ്സുള്ള മകളെ സ്കൂളില്‍ കൊണ്ട് പോകുന്നതിനാണ് പിതാവ് കാറെടുത്തത് , പുറകിലെ സീറ്റില്‍ മകളും ഇരുന്നു . ട്രാഫിക്ക് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ പതിനെട്ടിനും ഇരുപതിനും മദ്ധ്യേ പ്രായമുള്ള ഒരു യുവാവ് കാറിനെ സമീപിച്ച് യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കുകയായിരുന്നു . മകളുടെ ശരീരത്തില്‍ വെടിയുണ്ട ഏല്‍ക്കാതിരിക്കുന്നതിന് മനുഷ്യ കവചമായി പിതാവ് നില്‍ക്കുകയായിരുന്നു. നിരവധി തവണയാണ് അക്രമി കാറിന് നേരെ നിറയൊഴിച്ചത് . വെടിയുണ്ട തറച്ചു കാറില്‍ തന്നെ പിതാവ് മരിച്ചു വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മില്ലര്‍ ഫോണില്‍ മാതാവുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു വെടിയുടെ ശബ്ദം ഫോണിലൂടെ കേട്ടതായി മില്ലറുടെ പിതാവ് ജോസഫ് കില്‍മോര്‍ പറഞ്ഞു അവസാനമായി എനിക്ക് വെടിയേറ്റുവെന്നാണ് മകന്‍ പറഞ്ഞതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു . രണ്ടു കുട്ടികളുടെ…

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ  ഈ വർഷത്തെ മൂന്നാമത്തെ ഓണാഘോഷം സൽമാബാദ് ഏരിയയിൽ നടന്നു.  കെ.പി.എ  സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത  ഗുരുദേവസോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്,   സാമൂഹ്യ പ്രവർത്തകൻ വിജയൻ പിള്ള എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.  ഏരിയ പ്രെസിഡന്റ്റ് രതിൻ തിലകിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ സജീവ് ആയൂർ  ഉത്‌ഘാടനം ചെയ്തു.   കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് , ഏരിയ ട്രെഷറർ ലിനീഷ് പി ആചാരി, ജോ. സെക്രട്ടറി രജീഷ് അയത്തിൽ എന്നിവർ ആശംസകളും അറിയിച്ചു. കെ.പി.എ വൈസ്പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തിനു ഏരിയ സെക്രട്ടറി സലിം തയ്യിൽ  സ്വാഗതവും,  ഏരിയ വൈ. പ്രെസിഡന്റ്റ് ജെയിൻ ടി, തോമസ്  നന്ദിയും പറഞ്ഞു. തുടർന്ന്…

Read More