- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: staradmin
മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ബഹ്‌റൈനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തര സഹായങ്ങൾ അയച്ചു. മെഡിക്കൽ സപ്ലൈകളും ഭക്ഷ്യവസ്തുക്കളും അടങ്ങിയ ആദ്യ കയറ്റുമതി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജാവിന്റെ മാനുഷിക പ്രവർത്തനത്തിന്റെയും യുവജനകാര്യങ്ങളുടെയും പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പരിശോധിച്ചു. പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കാൻ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനെയാണ് (ആർഎച്ച്എഫ്) ചുമതലപ്പെടുത്തിയിട്ടുള്ളത്. https://youtu.be/4fSAFIkY7hE അന്താരാഷ്ട്ര ഐക്യദാർഢ്യം ഉറപ്പുവരുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ-മാനുഷിക ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ബഹ്റൈനിന്റെ ശ്രമങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ദുരന്തബാധിതർക്കും ദുരിതബാധിതർക്കും വേണ്ടിയുള്ള രാജാവിന്റെ മാനുഷിക പദ്ധതികളെ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പ്രശംസിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള സർക്കാരിന്റെ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു. പ്രതിസന്ധിയിൽ അഫ്ഗാൻ ജനതക്കുള്ള ബഹ്റൈന്റെ മാനുഷിക പിന്തുണ അദ്ദേഹം ആവർത്തിച്ചു. വിദേശകാര്യ…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 26,701 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂർ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂർ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസർഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതിൽ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന്…
മനാമ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാചകരീതിയായ ഇറ്റാലിയൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഇറ്റാലിയൻ ഭക്ഷണ വാരത്തിന് ലുലു ഹൈപ്പർ മാർക്കറ്റിൽ തുടക്കമായി. സ്വാദിഷ്ടമായ ഇറ്റാലിയൻ വിഭവങ്ങളും പരിചയപ്പെടുത്തുന്നതിനായിട്ടാണ് ലുലു ഹൈപ്പർ മാർക്കറ്റ് ബഹ്റൈനിൽ ‘ലെറ്റ്സ് ഇറ്റാലിയൻ’ എന്ന പേരിൽ ഇറ്റാലിയൻ ഭക്ഷണ വാരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 11 വരെ സാറിലെ ആട്രിയം മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രൊമോഷൻ നീണ്ടുനിൽക്കും. ഉത്ഘാടനത്തോടനുബന്ധിച്ച് ഷെഫ് സൂസി മസ്സെറ്റിയുടെ ഇറ്റാലിയൻ പാചക പ്രദർശനം ഉണ്ട്. ഇറ്റാലിയൻ അടുക്കളയിലെ പ്രധാന ചേരുവകളായ ഫ്രഷ് ഫ്രൂട്ട്, വെജ്, ചീസ്, ഒലിവ് ഓയിൽ, പാസ്ത സോസുകൾ, ട്രഫിൾ ഓയിൽ പോലുള്ള പ്രത്യേക എണ്ണകൾ, ബൾസാമിക് വിനാഗിരി, ടിന്നിലടച്ച തക്കാളി, മികച്ച ഇറ്റാലിയൻ അരി , മിഠായി, പാസ്ത, കാപ്പി എന്നിവയ്ക്ക് പ്രത്യേക പ്രൊമോഷൻ ഒരുക്കിയിട്ടുണ്ട്. സാക്സോഫോൺ കൺസേർട്ടും ഉദ്ഘാടനത്തിന്റെ ഭാഗമായുണ്ടാകും.
തിരുവനന്തപുരം: കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ചതോടെ ഇനിയുള്ള ഏഴ് ദിവസം അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് നിപ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ 158 പേരുണ്ട്.ഇവരിൽ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ്. ഇവരുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി അറിയിച്ചു. നിലവിൽ രോഗലക്ഷണമുള്ള രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്. നിപ ബാധിതനായ കുട്ടിയെത്തിയ സ്വകാര്യ ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ജീവനക്കാരാണ് ഇവർ. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 20 പേരെയും ഇന്ന് വൈകുന്നേരം മെഡിക്കൽ കോളേജിലെ പ്രത്യേക നിപ വാർഡിൽ പ്രവേശിപ്പിക്കും. കുട്ടിയുടെ വീടിന്റെ മൂന്ന് കിലോ മീറ്റർ പരിധിയിൽ കണ്ടെയ്‌ൻമെന്റ് സോണാക്കും. പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കൾ മൂന്ന് ആശുപത്രികളിൽ പോയിരുന്നു. അവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ഏറ്റവും കൂടുതൽ രോഗ സാധ്യതയുള്ളത്. ഇവരോടും ഐസലേഷനിൽ പോകാൻ നിർദേശം നൽകി. സമ്പർക്കപ്പട്ടികയിൽ ഉള്ള മുഴുവൻ പേരെയും കണ്ടെത്തും.…
മനാമ: സ്പുട്നിക് വി വാക്സിൻ സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ബഹ്‌റൈൻ തീരുമാനിച്ചു. ലോകത്ത് തന്നെ ആദ്യമായാണ് സ്പുട്നിക് വാക്സിന് ബൂസ്റ്റർ ഡോസ് നൽകാൻ ഒരു രാജ്യം തീരുമാനിക്കുന്നത്.രാജ്യത്തെ ക്ലിനിക്കൽ പരീക്ഷണ സമിതിയുടെ അംഗീകാരത്തോടെ ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. സ്പുട്നിക് വി രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ, 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. സ്പുട്നിക് വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായും നൽകുന്നത്. വാക്സിൻ ഉൽപാദകരായ റഷ്യയിലെ ഗമാലെയ നാഷണൽ റിസർച്ച് സെൻറർ ഫോർ എപ്പിഡെമിയോളജി ആൻറ് മൈക്രോബയോളജിയുമായി കൂടിയാലോചിച്ചും പഠന രേഖകൾ വിലയിരുത്തിയുമാണ് ബൂസ്റ്റർ ഡോസിനുള്ള തീരുമാനം എടുത്തത്. സ്പുട്നിക് വി ബൂസറ്റ്ർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ‘ബി അവെയർ’ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: വി എസ് എസ് സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതർ പറഞ്ഞു. പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു. പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചതാണെന്നും ജോലി ഇല്ലാതെ കൂലി കൊടുക്കാൻ കഴിയില്ലെന്നും പ്രോജക്ട് കൺസൾട്ടൻ്റ് രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്, മൂന്നു പേരുടെ തൊഴിൽ സേവനം മാത്രമാണ് ആവശ്യമെന്ന് ഇവർ വ്യക്തമാക്കി. നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവർത്തിയില്ലെന്നുമാണ് പ്രോജക്ട് കൺസൾട്ടൻ്റ് പറയുന്നത്. പൊലീസും പ്രദേശവാസികളും തമ്മിൽ പല തവണ വാക്കേറ്റമുണ്ടായി. സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി.…
ഇരിങ്ങാലക്കുട: നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമെന്ന് രാജ്യത്തെ പ്രമുഖ ശിശുരോഗ വിദഗ്ദർ. നവജാത ശിശുക്കളുടെ അതിജീവനത്തിന് ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ ( Developmental support care) കാര്യക്ഷമമാക്കിയാൽ മാത്രമേ വൈകല്യങ്ങൾ കുറയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും ഇവർ. ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി നിപ്മറും നിയോനാറ്റല്‍ തെറാപ്പിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നവജാതശിശു പരിപാലന ദേശീയ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പാനൽ ചർച്ചയിലാണ് വിലയിരുത്തൽ. 2015 മുതൽ നവജാത ശിശു മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ വളർച്ചാ ഘട്ടങ്ങളിൽ കുഞ്ഞുങ്ങൾക്ക് കിട്ടേണ്ട പരിചരണങ്ങളുടെ അഭാവമുണ്ട്. ഇതു സംബന്ധിച്ച അവബോധ പ്രവർത്തനങ്ങൾക്കൊപ്പം നിയോ നാറ്റൽ തെറാപ്പിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ശിശുരോഗ വിദഗ്ദർ. നവജാത ശിശു പരിപാലനത്തിലെ പ്രശ്നങ്ങളും ഭാവിയിലെ സമീപനമാർഗങ്ങളും എന്ന വിഷയത്തിലായിരുന്നു പാനൽ ചർച്ച. ഡോ. കെ. ഇ. എലിസബത്ത് ( യുനിസെഫ് കൺസൾട്ടൻ്റ് കേരള, ശിശുരോഗ വിദഗ്ദ -ശ്രീ മൂകാംബിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തമിഴ്‌നാട്), ഡോ. പാര്‍വതി മോഹന്‍(…
തിരുവനന്തപുരം: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു (സെപ്റ്റംബർ 05) മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തെക്കു പടിഞ്ഞാൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ ഇന്നു (സെപ്റ്റംബർ 05) മുതൽ എട്ടു വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശത്തു മത്സ്യബന്ധനത്തിനു പോകരുതെന്നും കളക്ടർ അറിയിച്ചു.
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ്പാ ഭീതി. നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് കൂടി നിപ്പ രോഗലക്ഷണം കണ്ടെത്തിയിരിക്കുകയാണ്. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ളവരാണ് ഇവര്‍. നിരീക്ഷണത്തിലുള്ളവരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കും. സമ്പര്‍ക്കപട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇരുപതോളം പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനാറ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. അതേസമയം നിപ്പ ബാധിച്ച് മരിച്ച കുട്ടിക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: രാഷ്ട്രപതിയുടെ പുരസ്കാരം മലയാളി അധ്യാപകർക്ക് വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. തൃശ്ശൂർ വരവൂർ ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ പ്രസാദ് മണ്ണാപ്പറമ്പിൽ ഭാസ്‌കരൻ, കഴക്കൂട്ടം സൈനിക് സ്‌കൂൾ അധ്യാപകൻ മാത്യു കെ തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ്.എൽ.റ്റി.ജി.റ്റി. (ലൈബ്രറേറിയൻ) ഫൈസൽ എന്നിവർക്കാണ് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാര ജേതാക്കളെ അനുമോദിച്ച മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും ആശംസകൾ നേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻബാബു ഐ എ എസും ചടങ്ങിൽ പങ്കെടുത്തു.