Author: staradmin

ലേക്ക്‌ലാന്റ്(ഫ്‌ളോറിഡ): മൂന്നുമാസമുള്ള കുട്ടി, കുട്ടിയുടെ മാതാവ് (33), അമ്മൂമ്മ (62), നാല്‍പതു വയസ്സുള്ള ഒരു പുരുഷന്‍ എന്നീ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ യു.എസ്.എക്‌സ് മറീസ് ബ്രയാന്‍ റൈലി (33)യെ  പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്ടീവ് ഷൂട്ടര്‍ പരിസരത്തു ഉണ്ട് എന്ന് സന്ദേശം കിട്ടി സംഭവസ്ഥലത്ത് എത്തിയ പോലീസും, പ്രതിയും തമ്മില്‍ വെടിവെപ്പു നടന്നു. നിസ്സാര പരിക്കേറ്റ പ്രതി പിന്നീട് പോലീസിന് കീഴടങ്ങി. പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി പോലീസിന്റെ കൈയ്യില്‍ നിന്നും തോക്ക് തട്ടിയെടുക്കുന്നതിനുള്ള ശ്രമവും നടത്തിയതായി പോലീസ് അറിയിച്ചു. പ്രതി മയക്കുമരുന്നിനു അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതിനുശേഷം നടത്തിയ പരിശോധനയില്‍ 40 വയസ്സുള്ള പുരുഷനേയും 33 വയസ്സുള്ള സ്ത്രീയുടെയും, കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ഒരു വീട്ടില്‍ നിന്നും, അതേ സ്ഥലത്തുള്ള മറ്റൊരു വീട്ടില്‍ നിന്നും 62 വയസ്സുള്ള അമ്മൂമ്മയുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെടുക്കുകയായിരുന്നു. 11 വയസ്സുള്ള കുട്ടിക്ക് നിരവധി…

Read More

ഡാളസ് ഇന്ത്യ പ്രസ് ക്ലബ്ഓഫ് നോർത്ത്  അമേരിയ്ക്ക നവംബര് 11  മുതൽ 14 ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീഡിയ കോൺഫറൻസ് വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുകുമെന്ന്‌ നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ്  സണ്ണി മാളിയേക്കൽ പറഞ്ഞു. സെപ്റ്റംബർ 6 ഞായറാഴ്ച വൈകീട്ട് ഗാർലണ്ടിലുള്ള ഇൻഡ്യ ഗാർഡൻസിൽ ചേർന്ന ചേർന്ന ഇന്ത്യാ പ്രസ്  നോർത്ത് ടെക്സാസ് ചാപ്റ്റർ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സണ്ണി .മെമ്പര്മാര്ക് ചിക്കാഗോയിലേക്കു പോകുന്നതിനു പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്ന് നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി   ശ്രീ  ബിജിലി ജോർജ് അറിയിച്ച കാര്യത്തെ കുറിച്ചുള്ള പുരോഗതി യോഗം ചർച്ചചെയ്തു. .  കോവിഡ് പ്രോട്ടോകോൾ പൂർണമായും  പാലിച്ചു കൂടുതൽ അംഗങ്ങളെ  സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നാഷണൽ കമ്മറ്റി രൂപം നല്കിയിട്ടുള്ളതെന്നു ബിജിലി വെളിപ്പെടുത്തി . ഡാലസിലെ വ്യവസായപ്രമുഖനും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും  ചാപ്ടർ മുൻ പ്രസിഡന്റുമായ  ശ്രീ ടി .സി ചാക്കോ  കോൺഫ്രൻസിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുചാപ്റ്റർ പ്രസിഡെന്റ്  സണ്ണി മാളിയേക്കൽ…

Read More

അബുദാബി: ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഗ്രേസ് പീരിയഡ് നീട്ടി യുഎഇ. ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇനി ആറു മാസം വരെ രാജ്യത്ത് തുടരാം. വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികൾക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് നിലവിൽ 30 ദിവസമാണ്. 90 മുതൽ 180 ദിവസം വരെയാണ് ഗ്രേസ് പീരീയഡ് നീട്ടിയത്. യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സിയൂദിയാണ് ഇക്കാര്യം അറിയിത്. ജോലി നഷ്ടമായ പ്രവാസികൾക്ക് വളരെയധികം ആശ്വാസമാകുന്ന തീരുമാനമാണിത്. ആറുമാസത്തെ കാലയളവിനുള്ളിൽ രാജ്യത്ത് താമസിച്ചുകൊണ്ട് തന്നെ പുതിയ ജോലി കണ്ടെത്താൻ പുതിയ നടപടി പ്രവാസികൾക്ക് സഹായകമാകും. https://youtu.be/RFKEv6ectcw അടുത്ത 50 വർഷങ്ങളിൽ യുഎഇയെ തൊഴിൽ, നിക്ഷേപം, സംരംഭകത്വം, വിദ്യാഭ്യാസം, ജീവിതരീതി എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. രാജ്യത്തേക്കുള്ള പ്രവേശനം, റസിഡൻസി എന്നീ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിസിനസ് യാത്രകൾക്കുള്ള പെർമിറ്റ് മൂന്നു…

Read More

ഇര്‍വിംഗ്(ഡാളസ്) : ഇര്‍വിംഗ് ഡി.എഫ് .ഡബ്ലിയൂ  ഇന്ത്യന്‍ ലയണ്‍സ് ക്ലബ്  ഫാമിലി നൈറ്റും , 2021 – 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിഞ്ജയും സെപ്തംബര്‍ 6 ഞായറാഴ്ച ഇര്‍വിംഗ് പസന്റ് റസ്റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടത്തപ്പെട്ടു . പ്രസിഡന്റ് ജെയിംസ് ചെംപ അദ്ധ്യക്ഷത വഹിച്ചു . ഹര്‍ഷ ഉമാ ഹരിദാസ് എന്നിവര്‍ ദേശീയ ഗാനം ആലപിച്ചു .  പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗം നിര്‍വഹിച്ചു. 2020 -2021 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച ഭാരവാഹികള്‍ക്ക് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബില്ലി കെറ്റ്‌നര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു . തുടര്‍ന്ന് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍ തേജി റിനയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു . രാജാ കറ്റാഡി (പ്രസിഡന്റ്), മാനു  ജില്‍സന്‍ (വൈസ് പ്രസിഡന്റ്), അന്‍ജു ബിജിലി (സെക്രട്ടറി), ജോസഫ് ആന്റണി (ട്രഷറര്‍), സെബാസ്റ്റ്യന്‍ വലിയ പറമ്പില്‍ (അംഗത്വം), സത്യന്‍ കല്യാണ്‍ ദുര്‍ഗ് (ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കോഡിനേറ്റര്‍), ജോജി ജോര്‍ജ് (സര്‍വീസ് ചെയര്‍ പേഴ്സണ്‍), ജോജോ പോള്‍ (മാര്‍ക്കറ്റിങ്),ഹരിദാസ്…

Read More

ന്യൂയോർക്: ലൂസിയാനയിൽ  വീശിയടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം ശനിയാഴ്ചയായതോടെ 60 കവിഞ്ഞു . ന്യൂജേഴ്‌സിയിൽ 27 പേര് മരിച്ചതായി ഗവർണ്ണർ അറിയിച്ചു . ന്യു ജെഴ്‌സി പസയിക്കില്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയ സെറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി നിധി റാണ, 18, മോണ്ട്‌ക്ലെയര്‍ സ്റ്റേറ്റ്  യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ആയുഷ് റാണ, 21, എന്നിവര്‍ക്കു വേണ്ടി തിരച്ചാൽ തുടരുകയാണ്. ഐഡ  വെള്ളപ്പൊക്കത്തിൽ മരിച്ച 13 ന്യൂയോർക്ക് നിവാസികളിൽ 11 പേർ ക്വീൻസിലെ ബേസ്മെൻറ് അപ്പാർട്ട്മെന്റുകളിലാണ് താമസിച്ചിരുന്നത്.മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിൽ മാത്രമല്ല വടക്ക് കിഴക്കൻ അമേരിക്കയിൽ ഒട്ടാകെ ഐഡ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത് .  കനത്ത നാശം വിതച്ച് ഐഡ ആഞ്ഞടിച്ച സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലൂസിയാനയിൽ വൈധ്യുതി ബന്ധം നിലച്ചിതിനെത്തുടർന്നു പതിനായിരങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. അതേസമയം ഐഡ ചുഴലിക്കാറ്റ് ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ കാലാവസ്ഥ ദുരന്തമാകാൻ…

Read More

മനാമ: ഇന്ത്യയെ റെഡ്​ലിസ്​റ്റിൽനിന്ന്​ മാറ്റിയ സാഹചര്യത്തിൽ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിദേശങ്ങൾ​ പുറപ്പെടുവിച്ചു എയർഇന്ത്യ എസ്​ക്​പ്രസ്​. സെപ്​റ്റംബർ മൂന്നുമുതലാണ്​ ഇന്ത്യയെ നിയന്ത്രണങ്ങളിൽനിന്ന്​ ഒഴിവാക്കാൻ ബഹ്​റൈൻ തീരുമാനിച്ചത്​. ബഹ്​റൈനി പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ പെർമിറ്റുള്ളവർ, ബോർഡിങ്ങിന്​ മുമ്പ്​ വിസ ലഭിച്ച ഇന്ത്യക്കാർ (വർക്ക്​ വിസ, വിസിറ്റ്​ വിസ, ഇ വിസ തുടങ്ങിയവ) എന്നിവർക്ക്​ ബഹ്​റൈനിലേക്ക്​ വരാം. ജി.സി.സി രാജ്യങ്ങളിൽനിന്ന്​ പൂർണ്ണമായി വാക്​സിൻ സ്വീകരിച്ചവർക്ക്​ യാത്ര ​പുറപ്പെടുന്നതിന്​ മുമ്പുള്ള നെഗറ്റീവ്​ ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ ആവശ്യമില്ല. ഇത്തരം യാത്രക്കാർ വാക്​സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്​ അല്ലെങ്കിൽ ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ്​​ കാണിക്കണം. ബഹ്​റൈനിൽ രണ്ടാം ഡോസ്​ സ്വീകരിച്ച്​ 14 ദിവസം കഴിഞ്ഞവരെയാണ്​ പൂർണ്ണമായി വാക്​സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്​. വാക്​സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന്​ വാക്​സിൻ സ്വീകരിച്ചവരുമായ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന്​ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ സ്​കാൻ ചെയ്യാൻ കഴിയുന്ന ക്യൂ.ആർ കോഡ്​ നിർബന്ധമായും ഉണ്ടായിരിക്കണം.…

Read More

മനാമ: കഴിഞ്ഞ എസ് എസ് ൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മാറ്റ് അംഗങ്ങളുടെ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. വിദ്യാഭ്യാസ രംഗം പരിപോഷിപ്പിക്കുന്ന പ്രവർത്തനം മാറ്റ് ബഹ്റിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ചടങ്ങിൽ ബി.ഡി.എസ് പാസായ മാറ്റ് ബഹ്‌റൈൻ മുൻ പ്രസിഡന്റ്‌ കെ.എം സൈഫുദ്ധീൻ സാഹിബിന്റെ മകൾ ഡോ. റൂഫ്‌സാനയെ പ്രത്യേകം അഭിനന്ദിച്ചു. മനാമ കെഎംസിസി ഹാളിൽ നടന്ന സംഗമം കെഎംസിസി സംസ്ഥാന ഓർഗാനസിങ് സെക്രട്ടറി കെ പി മുസ്തഫ തിരുവള്ളൂർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും ബി. കെ. എസ്.എഫ് കൺവീനറുമായ ഹാരിസ് പഴയങ്ങാടി മുഖ്യാതിഥിയായിരുന്നു. മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു. മാറ്റ് ട്രഷറർ ഹിളർ വലിയകത്ത്, റഷീദ് വെള്ളാങ്ങല്ലൂർ, റിയാസ് ഇബ്രാഹിം, ഷഹീൻ കേച്ചേരി, ഷാജഹാൻ മാള, ഷാജഹാൻ കേച്ചേരി, സാദിഖ് തളിക്കുളം എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇരിഞ്ഞാലക്കുട സ്വാഗതവും റാഫി മൂന്നുപീടിക നന്ദിയും പറഞ്ഞു.

Read More

മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ അല്‍-അമാനയുടെ അംഗത്വ പ്രചാരണ ക്യാംപയിന് ഉജ്ജ്വല തുടക്കം. ‘ബൂസ്റ്റപ്പ് 21’ എന്ന പേരില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒക്ടോബര്‍ 31 വരെ നടക്കുന്ന അംഗത്വ പ്രചാരണ ക്യാംപയിനിന്റെ ഉദ്ഘാടനം കെഎംസിസി ബഹ്റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം മുഹമ്മദ്‌ റാഷിദിന് അംഗത്വം നല്‍കി നിര്‍വഹിച്ചു. പ്രവാസജീവിതത്തിനിടെ പ്രതിസന്ധികളില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി ബഹ്റൈന്‍ അല്‍-അമാന പദ്ധത് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. പദ്ധതിയില്‍ അംഗത്വമെടുക്കുന്നവര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിവരുന്നത്. പ്രവാസജീവിതത്തിനിടെ മരണപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ, അവശതാ പെന്‍ഷന്‍ പ്രതിമാസം 4,000 രൂപ വരെ, 25,000 രൂപ വരെയുള്ള ചികിത്സാ സഹായം തുടങ്ങിയ സാമ്പത്തിക പരിരക്ഷയാണ് അല്‍-അമാന അംഗങ്ങള്‍ക്ക് കെഎംസിസി നല്‍കുന്നത്. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ചികിത്സയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളും അല്‍-അമാന അംഗങ്ങള്‍ക്ക് ലഭിക്കും. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം…

Read More

നിപ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. https://youtu.be/jY67ItvQ-fE ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് നിപ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്.

Read More