- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
- മലാപറമ്പ് പെൺവാണിഭ നടത്തിപ്പുകാരിയുമായി 2 പൊലീസുകാർക്ക് ബന്ധം; ദിവസേന പണം അക്കൗണ്ടിലെത്തി
- സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Author: staradmin
ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസിനെ ന്യൂയോർക്കിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ ആഢംബര വസതിയായ വില്യംസ്ബര്‍ഗ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. 54 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മരുമകനാണ് നടനെ ബോധരഹിതനായ കണ്ടെത്തിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരമറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില്ല്യംസിനെക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നതിനാല്‍ തിരക്കിയെത്തിയതായിരുന്നു മരുമകന്‍. മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചശേഷമാണ് മരിച്ചതായി പ്രഖ്യാപിച്ചത്. ദി വയർ, ബ്രോഡ്‍വാക്ക് എംപയർ, ബോഡി ബ്രോക്കേഴ്സ് അടക്കം നിരവധി സിനിമകളിലും സീരീസുകളിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. എമ്മി അവാര്‍ഡിനായി അഞ്ചു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ട നടനാണ് മൈക്കല്‍ വില്യംസ്. 2002 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഓടിയ ദ വയര്‍ സീരീസിലെ ഒമര്‍ ലിറ്റില്‍ എന്ന കഥാപാത്രമാണ് വില്യംസിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. ഫ്‌ളാറ്റില്‍ നിന്ന് ഹെറോയ്ന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരും…
മനാമ: സാർ ആട്രിയം മാളിലെ ലുലു ഹൈപർമാർക്കറ്റിൽ ‘ലെറ്റസ് ഈറ്റാലിയൻ’ ഭക്ഷ്യമേള ആരംഭിച്ചു. ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പൗള അമാദേയ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാലയും ചടങ്ങിൽ പങ്കെടുത്തു. ഇറ്റാലിയൻ ഉൽപന്നങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിൽ ഭക്ഷ്യമേള വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. ലുലുവുമായുള്ള സഹകരണം ഭാവിയിലും തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷെഫ് സൂസി മസേറ്റിയുടെ കുക്കറി പ്രദർശനം നടന്നു. പഴങ്ങൾ, പച്ചക്കറികൾ, ചീസ്, ഒലിവ് ഓയിൽ തുടങ്ങി നിരവധി ഇറ്റാലിയൻ വിഭവങ്ങൾ മേളയുടെ ആകർഷണങ്ങളാണ്. ഇറ്റാലിയൻ പാസ്ത, കോഫി തുടങ്ങിയവയും പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാക്സോഫോൺ കൺസേർട്ടും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. ഇറ്റാലിയൻ രുചികൾ ആസ്വദിക്കാനുള്ള ഈ പ്രമോഷൻ സെപ്റ്റംബർ 11 വരെ നീളും.
മനാമ: ബഹ്‌റൈനിൽ സെപ്തംബർ 6 ന് നടത്തിയ 18,332 കോവിഡ് ടെസ്റ്റുകളിൽ 105 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 59 പേർ പ്രവാസി തൊഴിലാളികളാണ്. 34 പുതിയ കേസുകൾ സമ്പർക്കം മൂലവും 12 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.57% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 104 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,70,786 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 939 പേരാണ്. ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. 938 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 60,42,041 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,52,040 പേർ ഓരോ ഡോസും 10,93,547 പേർ രണ്ട് ഡോസും 2,63,356 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
കൊച്ചി: ബി.വോക് (ബാച്ചലര്‍ ഓഫ് വൊക്കേഷന്‍) കോഴ്‌സിന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. നൈപുണ്യ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ബി.വോക് കോഴ്‌സ് യുജിസി ആവിഷ്‌കരിച്ചത്. എന്നാല്‍ കേരളത്തില്‍ ചുരുക്കം ചില കോളേജുകളില്‍ മാത്രമേ ഈ കോഴ്‌സ് പഠിപ്പിക്കുന്നുള്ളു. അതിനാല്‍ വിദ്യാര്‍ഥികള്‍ ഈ കോഴ്‌സ് ചെയ്യാന്‍ കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. പിഎസ്‌സിയുടെ അംഗീകാരമില്ലാത്തത് കാരണം കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പിഎസ്‌സിക്ക് ജൂണ്‍ 23-ന് നല്‍കിയ കത്തിന് മറുപടിയായാണ് ബി.വോക് ബിരുദം, ബിരുദ യോഗ്യത ആവശ്യമുള്ള ഉദ്യോഗങ്ങള്‍ക്കുള്ള യോഗ്യതയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പിഎസ്‌സി അറിയിച്ചത്. അഭിരുചിക്ക് അനുയോജ്യമായ തൊഴില്‍ മേഖലയില്‍ വൈദഗധ്യം നേടുന്നതിനുള്ള പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ ബിരുദതല വിദ്യാഭ്യാസം നേടുന്നതിനായി ആവിഷ്‌കരിച്ച മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സാണ് ബി.വോക്. സിലബസില്‍ 60 ശതമാനവും തിരഞ്ഞെടുക്കുന്ന…
ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘അർച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമായ ലുക്കിലാണ് ഐശ്വര്യ പോസ്റ്ററിലുള്ളത്. ഐശ്വര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം അഖിൽ അനിൽകുമാർ ആണ് സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനാണ് അഖിൽ. അഖിലിനൊപ്പം അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. നര്‍മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത് നായർ എന്നിവരാണ് നിർമാണം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവന്‍ സ്വര്‍ണം കൊടുത്തു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു വര്‍ഷം മുൻപ് ഷിബിന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിടുന്നു. ഇതുകണ്ട പെണ്‍കുട്ടി ഷിബിനുമായി ചാറ്റ് ചെയ്യുകയും അടുപ്പത്തിലാവുകയും, സ്വര്‍ണം കൊടുക്കുകായും ചെയ്തു. കുട്ടിയുടെ അമ്മ കട്ടിലിന്‍റെ അടിയിലെ അറയില്‍ രഹസ്യമായി സൂക്ഷിച്ച സ്വര്‍ണമാണ് നല്‍കിയത്. ഷിബിന്‍ ഈ സ്വര്‍ണം ഷിബിന്‍റെ അമ്മയുടെ സഹായത്തോടെ വില്‍ക്കുന്നു. പിന്നീട് വീട് നന്നാക്കുകയും ബാക്കി വന്ന 9.8 ലക്ഷം രൂപ വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മ സ്വര്‍ണം നോക്കിയപ്പോള്‍ കാണാത്തതിനാൽ പോലീസില്‍ പരാതി നല്‍കുകയും ഷിബിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 75 പവന്‍ സ്വര്‍ണം തനിക്ക് നല്‍കിയില്ലെന്നും 27 പവന്‍ സ്വര്‍ണമാണ് പെണ്‍കുട്ടി തനിക്ക് നല്‍കിയതെന്നുമാണ് ഷിബിന്‍റെ മൊഴി. ആകെയുണ്ടായ 75 പവന്‍ സ്വര്‍ണത്തില്‍ 40 പവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട്ടെ ഒരു യുവാവിന്…
സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇന്‍റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്‍റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്‍റെ സാധ്യത മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞു. ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശര്‍മിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മസ്‌കത്ത് എയർപോർട്ടില്‍ ട്രാവൽസിറ്റിയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ കാഞ്ഞിരോട് സ്വദേശി ബ്ലെസ്സിംഗ്സ് കുട്ടിസൻ ഹാജിയുടെ മകൻ പി.സി ഹാഷിം (53) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മസ്‍കത്ത് അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുടുംബവുമൊത്ത് റുസൈൽ സിറ്റി സെന്ററിനടുത്തായിരുന്നു ഹാഷിം താമസിച്ചിരുന്നത്. മസ്‍കത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മാതാവ്: പള്ളികച്ചാലിൽ ആസിയുമ്മ. ഭാര്യ: തസ്നീമ ഹാഷിം. മക്കൾ: നിദ ഹാഷിം, നിഹാൽ ഹാഷിം, നുഹ ഹാഷിം.
തിരുവനന്തപുരം ദേശീയപാതയിൽ കോവളം കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്ലാവില ജംഗ്ഷനിൽ കഴിവൂർ- താഴംകാട് റോഡിനെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നൽകും. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ , ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാർഷിക പദ്ധതിയിൽ മേൽപ്പാലം ഉൾപ്പെടുത്താൻ നിതിൻ ഗഡ്കരി, മന്ത്രാലയത്തിന് നിർദേശം നൽകി.
തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്‍.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍.ഐ.വി. പൂന ഉറപ്പ് നല്‍കിയിട്ടുണ്ട്.…