Author: staradmin

ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാനില്‍ വനിതകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും, അക്രമണങ്ങള്‍ക്കുമെതിരെ നിശ്ശബ്ദത പാലിക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ എന്നിവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രമ്പിന്റെ മകന്റെ ഭാര്യ ലാറാ ട്രമ്പ് രംഗത്ത്. കമലാ ഹാരിസ്, മിഷേല്‍ ഒബാമ എന്നിവരെ പോലെ സ്വാര്‍ത്ഥമതികളായ രണ്ടു ഡമോക്രാറ്റിക് വനിതകളെ ഞാന്‍ ഇതുവരെ ഭൂമുഖത്ത് കണ്ടിട്ടില്ല. ഞായറാഴ്ച ഫോക്‌സ് ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ ലാറ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യം വെച്ചു അഫ്ഗാന്‍ വനിതകളെപോലെ സുരക്ഷിതരായി കഴിയുന്ന വനിതകള്‍ വേറെയില്ല എന്ന് നേരത്തെ അവകാശപ്പെട്ട ഇരുവരും ഇപ്പോള്‍ അഫ്ഗാനിലെ വനിതകളുടെ അവസ്ഥ അപ്രകാരമാണെന്ന് അഭിപ്രായപ്പെടാന്‍ ചങ്കൂറ്റം കാണിക്കാത്തതെന്താണെന്ന് ലാറ ചോദിച്ചു. താലിഭാന്‍ ഭരണത്തില്‍ വനിതകളുടെ സ്ഥിതി എന്താണെന്ന് ഇവര്‍ മനസ്സിലാക്കി പ്രതികരിക്കണമെന്നായിരുന്നു ലാറ പറഞ്ഞത്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതിനു മുമ്പുള്ള അഫ്ഗാന്‍ വനിതകളുടെ സ്ഥിതി ഇനി ഒരിക്കലും അവര്‍ക്ക് സ്വപ്‌നം കാണാനാകുമോ ലാറ ചോദിച്ചു. കമലാ ഹാരിസിന്റെ…

Read More

ചിക്കാഗൊ: ചിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ട് എല്ലാ സിറ്റി ജീവനക്കാരും, (ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ) ഒക്ടോബര്‍ 15ന് മുമ്പ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധഇച്ചതിനെ തുടര്‍ന്ന് 73 ഡ്രൈവര്‍മാര്‍ രാജിവെച്ചു.മേയറുടെ ഉത്തരവ് അനുസരിക്കുകയോ, പുറത്തുപോകുകയോ മാത്രമല്ല ഡ്രൈവര്‍മാര്‍ക്ക് കരണീയമായിട്ടുണ്ടായിരുന്നത്. ഡ്രൈവര്‍മാര്‍ രാജിവെച്ചതോടെ സിറ്റിയുമായി കരാറുണ്ടാക്കിയിരുന്ന ബസ്സ് കമ്പനികള്‍ക്ക് വിദ്യാര്‍ത്ഥികളെ സ്‌ക്കൂളില്‍ കൊണ്ടു പോകുന്നതിന് യൂബര്‍, ലിഫ്റ്റ് കമ്പനികളെ ആശ്രയിക്കേണ്ടതായി വന്നു. 1000 ഡോളര്‍ വീതമാണ് സിറ്റി ഈ ആവശ്യത്തിനുവേണ്ടി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്.യൂബര്‍, ലിഫ്റ്റ് കമ്പനികളുമായി വിദ്യാര്‍ഥികളെ നേരിട്ട് സ്‌ക്കൂളില്‍ എത്തിക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുമെന്ന് മേയര്‍ പറഞ്ഞു.ആഗസ്റ്റ് 30നാണ് ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം 10 ശതമാനം ഡ്രൈവര്‍മാര്‍ ജോലി രാജിവെച്ചു.ഏകദേശം 2100 കുട്ടികള്‍, ഇതില്‍ ആയിരത്തോളവും സ്‌പെഷ്യല്‍ എഡുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള ബസ്സ് സൗകര്യങ്ങള്‍ ലഭ്യമല്ലാ എന്ന് ചൂണ്ടികാണിച്ചു സന്ദേശം അയച്ചതായി സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചു.ചിക്കാഗൊ ഡിസ്ട്രിക്റ്റില്‍ നാനൂറിലധികം സ്‌ക്കൂള്‍ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,03,22,694) ഡോസ് വാക്‌സിന്‍ നല്‍കാനായി. അതില്‍ 2,19,86,464 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 83,36,230 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. പ്രതിദിന വാക്‌സിനേഷന്‍ നല്‍കിയവരുടെ എണ്ണത്തിലും റെക്കോര്‍ഡ് ദിനമാണ്. ഇന്ന് മാത്രം 7,37,940 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതിന് മുമ്പ് മൂന്ന് ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജൂലൈ 30ന് 5,15,244 ആഗസ്റ്റ് 13ന് 5,60,515, ആഗസ്റ്റ് 14ന് 5,28,321 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. 18 വയസിന് മുകളിലുള്ള 76.61 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 29.05 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 62.11 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 23.55…

Read More

മനാമ: ബഹ്‌റൈൻ മീഡിയ സിറ്റി സെപ്റ്റംബർ 25 വരെ ബഹ്റൈനിലെ വിവിധ സംഘനകളെ സഹകരിപ്പിച്ച് ഒരുക്കുന്ന 21 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യുനിക്കോ ശ്രാവണമഹോത്സവം 2021 വിർച്യുൽ ഓണാഘോഷങ്ങളുടെ രണ്ടാം ദിനത്തിൽ ഐമാക് ബഹ്‌റൈൻ ബഹ്റൈൻ മീഡിയസിറ്റിയുടെ ഫിലിം സെസൈറ്റി ബി എം സി ഫിലിം സെസൈറ്റി എന്ന പേരിൽ പരിപാടിയിലെ വിശിഷ്ടാഥിതിയും പ്രശസ്ത ബോളിവുഡ് ഡയറക്ടറും നിർന്മാതാവുമായ ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ബഹ്റൈൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ സ്നേഹ നിർബന്ധത്തിൽ ആനന്ദ് കുമാർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായും ചുമതലയേറ്റെടുത്തു. ബി.എം സി ഫിലിം സെസൈറ്റിയിലെ എല്ലാ അംഗങ്ങൾക്കും പ്രിവിലേജ് കാർഡ് നൽകുമെന്നും, 2022 ൽ ബി എം സി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും ഉദ്ഘാടന വേളയിൽ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. വിളക്ക് കൊളുത്തൽ ചടങ്ങോടെ ആരംഭിച്ച പരിപാടിയിൽ ബഹ്‌റൈനിലെ രജനീകാന്ത് ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറി…

Read More

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജോലിക്കായി തടവുകാരെ പുറത്തിറക്കിയ സമയം കടന്നു കളഞ്ഞത്. കേസിൽ ജീവ പര്യന്തം ശിക്ഷ അനുഭവിക്കുന്നയാളാണിത്. ചുറ്റുമതിലിനോട് ചേർന്നുള്ള അലക്കു യന്ത്രത്തിലായിരുന്നു ഇയാളുടെ ജോലി. രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിന് ശേഷമായിരുന്നു ജയില്‍ ചാട്ടം. ഒൻപത് മണിയോടെ അധികൃതർ പരിശോധനക്കെത്തിയപ്പോഴാണ് പ്രതിയെ കാണാനില്ലെന്ന് വ്യക്തമായത്. 2017-ലാണ് ജാഹിർ ജയിലിലെത്തുന്നത്. എന്നാൽ ഇതുവരെയും ഇത്തരം ജയിൽ ചാട്ട പ്രവണതകൾ ഇയാൾ നടത്തിയിട്ടില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കോവിഡ് മൂലം മിക്കവാറും തടവുകാർക്കും പരോൾ കൊടുത്തിരുന്നു. ശിക്ഷ തടവുകാർ മാത്രമാണ് ഇപ്പോൾ ജയിലുകളിലുള്ളത്. പ്രതിക്കായി തിരുവനന്തപുരം നഗരത്തിലടക്കം വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്ക പട്ടികയിലുള്ളവർക്ക് ​ഗുരുതര രോ​ഗലക്ഷണമില്ലെന്നും കൊവിഡിന് സമാന്തരമായി നിപ പ്രതിരോധവും ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അധികമായി ജീവനക്കാരെ നിയമിക്കും. നിപ വാർഡിൽ വിദ​ഗ്ധ ഡോക്ടർമാരെയും നിയമിക്കും. എല്ലാ ജില്ലയിലും ജാ​ഗ്രതവേണം. നിലവിൽ സമ്പർക്കപട്ടികയിലുള്ളത് 257 പേരാണ് ഉള്ളത്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,253…

Read More

തിരുവനന്തപുരം: 1400 കോടിയുടെ സ്കൂൾ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. കിഫ്‌ബി സഹായത്തോടെയുള്ള സ്കൂൾ കെട്ടിട നിർമ്മാണം ത്വരിതഗതിയിലാക്കുന്നതിന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിവിധ ഏജൻസികളുടെ യോഗം വിളിച്ചു ചേർത്തു. ഒരു കോടി ചെലവുവരുന്ന 446 സ്കൂൾ കെട്ടിടങ്ങളും മൂന്ന് കോടി ചെലവുവരുന്ന 286 സ്കൂൾ കെട്ടിടങ്ങളും അഞ്ചു കോടി ചെലവുവരുന്ന 20 സ്കൂൾ കെട്ടിടങ്ങളും ഇതിൽപെടും. കിഫ്ബി, കൈറ്റ്, ഇൻകൽ,വാപ്കോസ്, കില തുടങ്ങിയ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥരും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും യോഗത്തിൽ പങ്കെടുത്തു. കിഫ്‌ബി ധനസഹായത്തോടെ സ്കൂളുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ നിർമാണ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കർമപരിപാടി തയ്യാറാക്കും. കെട്ടിടനിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി. എംഎൽഎ മാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തന പുരോഗതി നിരീക്ഷിക്കാനുള്ള…

Read More

പത്തനംതിട്ട: ഷൂസിട്ട് പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ നടിക്കെതിരെ കേസെടുത്തു. തൃശ്ശൂര്‍ ചാലക്കുടി സ്വദേശിയായ സീരിയല്‍ താരം നിമിഷ ബിജോയിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിക്കെതിരെ പള്ളിയോട സേവാസംഘം നല്‍കിയ പരാതിയിലാണ് നടപടി. ആചാരലംഘനം ആരോപിച്ച് ബിജെപിയും പരാതി നല്‍കിയിരുന്നു. പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയതില്‍ താരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ നടി ഷൂസണിഞ്ഞ് കയറിയത് ആചാര ലംഘനമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നതെന്നും സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നും സേവാസംഘം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പള്ളിയോടങ്ങളില്‍ പാദരക്ഷകള്‍ ഉപയോഗിക്കില്ല. അതേസമയം നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയതെന്നാണ് പരാതിയില്‍ പറയുന്നു. പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ്. ഇവിടെപോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി.…

Read More

സൗത്ത് കരോലിന: സൗത്ത് കരോലിനായില്‍ 20 മാസം പ്രായമുള്ള ഇരട്ട ആണ്‍കുട്ടികള്‍ രാവിലെ മുതല്‍ ഒമ്പതു മണിക്കൂറോളം കാറിനകത്തകപ്പെട്ടതിനെ തുടര്‍ന്ന് ചൂടേറ്റു മരിച്ചതായി സെപ്റ്റംബര്‍ 5 ശനിയാഴ്ച കൊറോണര്‍ ഓഫീസ് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം. രാവിലെ ബ്രയ്ഡന്‍, ബ്രയ്‌സണ്‍ എന്നീ ഇരട്ടകുട്ടികളേയും എസ്.യു.വി.യില്‍ കയറ്റി ഡെ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു. എസ്.യു.വി. ഓടിച്ചിരുന്നത് മാതാപിതാക്കളില്‍ ‘ഒരാള്‍’ എന്നായിരുന്നു പോലീസിന്റെ നിഗമനം. സണ്‍ഷൈന്‍ ലേണിംഗ് അക്കാദമി ഡെകെയറില്‍ കുട്ടികളെ ഇറക്കുന്നതു മറന്ന് മറ്റൊരു ലൊക്കേഷനിലേക്കാണ് വാഹനം ഡ്രൈവു ചെയ്തു പോയതും അവിടെയുള്ള ജോലി സ്ഥലത്തു പ്രവേശിച്ചു. അഞ്ചു മണിയോടെ പുറത്തു വന്ന ഇവര്‍ കുട്ടിയെ ഡെകെയറില്‍ നിന്നും പിക്കു ചെയ്യുന്നതിന് അവിടെയെത്തി. അവിടെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ അവിടെ എത്തിയിട്ടില്ലെന്ന് ഡെ കെയര്‍ അറിയിച്ചു. പെട്ടെന്ന് വാഹനത്തിനു പുറകില്‍ നോക്കിയപ്പോള്‍ കുട്ടികള്‍ സീറ്റഇല്‍ ചലനമറ്റ രീതിയില്‍ ഇരിക്കുകയായിരുന്നു. ഉടനെ പോലീസ് എത്തി പ്രഥമ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം പോലീ്‌സ്…

Read More